Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2016 7:54 PM IST Updated On
date_range 6 Aug 2016 7:54 PM ISTഏകവിളത്തോട്ടവും മുനീശ്വരന്‍കുന്നിലെ ടൂറിസവും ഉപേക്ഷിക്കണം –സുഗതകുമാരി
text_fieldsbookmark_border
കല്‍പറ്റ: നോര്‍ത് വയനാട് വനം ഡിവിഷനിലെ ബ്രഹ്മഗിരിയിലും മുനീശ്വരന്‍കുന്നിലുമുള്ള ടൂറിസം പ്രവര്‍ത്തനങ്ങളും പേരിയയിലെ ഏകവിളത്തോട്ടം നിര്‍മാണവും ഉപേക്ഷിക്കണമെന്ന് പ്രശസ്ത കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി. ചീഫ് പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ ഫോണില്‍ വിളിച്ചാണ് അവര്‍ ആവശ്യപ്പെട്ടത്. പരിസ്ഥിതി തകര്‍ച്ചക്ക് ആക്കം കൂട്ടുംവിധം വനത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്‍റ് എന്‍. ബാദുഷ നേരില്‍ക്കണ്ട് ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നായിരുന്നു സുഗതകുമാരിയുടെ ഇടപെടല്‍. പശ്ചിമഘട്ട മലനിരകളില്‍ ഏറ്റവും പരിസ്ഥിതി പ്രാധാന്യമുള്ളതും മനുഷ്യസ്പര്‍ശമേല്‍ക്കാതെ സംരക്ഷിക്കേണ്ടതുമാണ് ബ്രഹ്മഗിരിയിലെയും മുനീശ്വരന്‍കുന്നിലെയും ചോലവനങ്ങളും പുല്‍പ്പരപ്പുകളും. പാപനാശിനിയുടെയും കബനിയുടെയും ഉദ്ഭവകേന്ദ്രങ്ങളാണ് ഈ സ്ഥലങ്ങള്‍. പശ്ചിമഘട്ടത്തിന്‍െറ കിഴക്കന്‍ ചരിവിലെ പേരിയ കാടുകള്‍ വയനാടിന്‍െറ പരിസ്ഥിതി സന്തുലനത്തില്‍ മുഖ്യപങ്ക് വഹിക്കുന്നതാണ്. വയനാട്ടിലെ കാടുകളുടെ മൂന്നിലൊന്ന് ഇപ്പോള്‍ത്തന്നെ ഏകവിളത്തോട്ടങ്ങളാണ്. നിലവിലെ ഏകവിളത്തോട്ടങ്ങള്‍ സ്വാഭാവിക വനമാക്കി മാറ്റണമെന്ന് ജനങ്ങള്‍ മുറവിളി കൂട്ടുന്നതിനിടെയാണ് പേരിയയില്‍ മഹാഗണിത്തോട്ടം പദ്ധതിയുമായി വനംവകുപ്പ് മുന്നോട്ടുപോകുന്നത്. വയനാട്ടിലെ മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്‍െറ പ്രധാനകാരണം തേക്ക്, യൂക്കാലിപ്റ്റസ് ഏകവിള തോട്ടങ്ങളാണെന്നിരിക്കെ പുതുതായി ഒരേക്കര്‍ ഏകവിളത്തോട്ടംപോലും ഉണ്ടാക്കരുത് -സുഗതകുമാരി ആവശ്യപ്പെട്ടു. ബ്രഹ്മഗിരിയിലും മുനീശ്വരന്‍കുന്നിലുമുള്ള ടൂറിസ്റ്റ് കോട്ടേജുകള്‍ പൊളിച്ചുനീക്കണമെന്നതടക്കം ആവശ്യങ്ങള്‍ വിശദമായി പരിശോധിച്ച് അനുഭാവത്തോടെ നടപടി സ്വീകരിക്കുമെന്ന് കവയിത്രിക്ക് പി.സി.സി.എഫ് ഉറപ്പുനല്‍കിയതായി പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്‍റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story