Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2015 4:59 PM IST Updated On
date_range 11 Sept 2015 4:59 PM ISTമഞ്ചൂരില്‍ ഭീതിപരത്തിയ പുള്ളിപ്പുലിയെ പിടികൂടി
text_fieldsbookmark_border
ഗൂഡല്ലൂര്‍: മഞ്ചൂരില്‍ ജനങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഭീഷണിയായിമാറിയ പുള്ളിപ്പുലിയെ പിടികൂടി. കൂടുവെച്ച് പിടിച്ച പുലിയെ പിന്നീട് വനത്തില്‍ തുറന്നുവിടുകയായിരുന്നു. കഴിഞ്ഞദിവസം മഞ്ചൂര്‍ ദൊഡ്ഡകൊമ്പൈ ഭാഗത്തെ ക്ഷീരകര്‍ഷകന്‍ സുബ്രമണിയേ അക്രമിക്കുകയും ഇയാളുടെ തൊഴുത്തില്‍കെട്ടിയ അഞ്ചു ആടുകളെ പുലി കൊല്ലുകയും ചെയ്തിരുന്നു. ഈ സംഭവത്തോടെ ഭീതിയിലായ പ്രദേശവാസികള്‍ പുലിയെ പിടികൂടാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടതിന് പിന്നാലെയാണ് വനപാലകര്‍ കൂട് സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story