Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2015 5:11 PM IST Updated On
date_range 11 Sept 2015 5:11 PM ISTപുറക്കാടി പൂമാല പരദേവതാക്ഷേത്രം: ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണം നവീകരണ സമിതി
text_fieldsbookmark_border
കല്‍പറ്റ: പുറക്കാടി പൂമാല പരദേവതാക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തുന്ന ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് ക്ഷേത്രം നവീകരണസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അഴിമതിതടയാനും ക്ഷേത്രത്തിന്‍െറ പുരോഗതിക്കുമായി ജനകീയപങ്കാളിത്തത്തോടെ ട്രസ്റ്റ് രൂപവത്കരിക്കണം. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും നിരവധി ഭൂസ്വത്തുക്കളുമുള്ള ക്ഷേത്രമാണിത്. പുറക്കാടി വില്ളേജില്‍ ക്ഷേത്രത്തിന് സ്വന്തമായി 67 ഏക്കര്‍ ഭൂമിയുണ്ട്. എന്നാല്‍, അടിസ്ഥാന സൗകര്യവികസനത്തിന്‍െറ കാര്യത്തില്‍ ക്ഷേത്രം ഉദ്യോഗസ്ഥര്‍ നിഷ്ക്രിയ സമീപനമാണ് സ്വീകരിക്കുന്നത്. വഴിപാടുകള്‍ കൃത്യമായി നടത്താനോ കൃത്യസമയത്ത് ക്ഷേത്രം തുറക്കാനോ ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കുന്നില്ല. ക്ഷേത്രത്തിന്‍െറ പുരാതന കിണറും കുളവും സ്വകാര്യവ്യക്തി കൈവശപ്പെടുത്തി. ഭൂമി പാട്ടത്തിന് കൊടുക്കുന്നതിലും ക്രമക്കേടുകളുണ്ടായി. ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച് ഭക്തര്‍ നേരിട്ടും ക്ഷേത്ര കമ്മിറ്റി മുഖേനയും പലവട്ടം ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തിയിരുന്നു. ദേവസ്വം മന്ത്രി, കമീഷണര്‍, അസി. കമീഷണര്‍ തുടങ്ങിയവര്‍ക്ക് നിവേദനംനല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ ജനകീയ കമ്മിറ്റി ഭാരവാഹികളുമായി ട്രസ്റ്റി ചര്‍ച്ചനടത്തിയിരുന്നു. എന്നാല്‍, ചര്‍ച്ചയിലെടുത്ത തീരുമാനം ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ല. അഴിമതിതടയാനുള്ള നടപടികളെടുത്തില്ളെങ്കില്‍ ദേവസ്വം കമീഷണര്‍ ഓഫിസ് ഉപരോധമടക്കമുള്ള സമരങ്ങള്‍ നടത്തും. നവീകരണസമിതി ഭാരവാഹികളായ ഷിനോജ് ചന്ദനക്കാവ്, എം.എസ്. നാരായണന്‍, കൃഷ്ണന്‍, ടി.എസ്. സന്തോഷ്, കെ. സന്തോഷ്കുമാര്‍, എം.വി. വേണുഗോപാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story