Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2015 2:50 PM IST Updated On
date_range 21 Oct 2015 2:50 PM ISTപശുക്കുട്ടിയെ പുലി കടിച്ചുകൊന്നു
text_fieldsbookmark_border
മേപ്പാടി: മുണ്ടക്കൈയിലെ ജനവാസ കേന്ദ്രത്തിലിറങ്ങി പുലി പശുക്കുട്ടിയെ കൊന്നുതിന്നു. ഭക്ഷിച്ചതിന്‍െറ ബാക്കി ഭാഗങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തു. മുണ്ടക്കൈ അങ്കണവാടിക്കടുത്ത് താമസിക്കുന്ന പാറമ്മേല്‍ കരീമിന്‍െറ ഒരുവയസ്സ് പ്രായമുള്ള പശുക്കുട്ടിയെയാണ് തിങ്കളാഴ്ച രാത്രി പുലി കടിച്ചുകൊന്നത്. വീടിന് വെളിയില്‍ തുറസ്സായ സ്ഥലത്ത് കെട്ടിയിരുന്ന പശുക്കുട്ടിയാണ് കൊല്ലപ്പെട്ടത്. വനംവകുപ്പധികൃതര്‍ സ്ഥലത്തെന്ന് കൊന്നത് പുലിതന്നെയാണെന്ന് സ്ഥിരീകരിച്ചു. മേപ്പാടി വെറ്ററിനറി സര്‍ജന്‍ പ്രദീപ്കുമാര്‍ പശുക്കുട്ടിയെ പോസ്റ്റുമോര്‍ട്ടം നടത്തി. നഷ്ടപരിഹാരത്തിനായി വനംവകുപ്പിനെ സമീപിക്കാനൊരുങ്ങുകയാണ് കരീം. അങ്കണവാടി, മദ്റസ, എല്‍.പി സ്കൂള്‍ എന്നിവക്കു പുറമെ നിരവധി വീടുകളും എസ്റ്റേറ്റ് പാടികളും പ്രദേശത്തുണ്ട്. പകല്‍പോലും പ്രദേശത്ത് നാട്ടുകാര്‍ പുലിയെ കണ്ടതായി പറയുന്നുണ്ട്. പശുവിനെ കൊന്ന സംഭവത്തോടെ ജനങ്ങള്‍ ഭീതിയിലാണ്. രാത്രിയില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. വനംവകുപ്പധികൃതര്‍ പുലിയെ പിടികൂടാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story