ഇടപാടുകാരന്‍െറ അറസ്റ്റ്: തെറ്റുപറ്റിയിട്ടില്ളെന്ന് ബാങ്ക്
text_fieldsകല്‍പറ്റ: ഗ്രാമീണ്‍ ബാങ്കിന്‍െറ ഇരുളം ശാഖയില്‍ വായ്പകുടിശ്ശികയായ ആളെ കോടതി റിമാന്‍ഡ്ചെയ്ത സംഭവത്തില്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയിട്ടില്ളെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ബാങ്കിന്‍െറ ഇടപാടുകാരനായ ഇരുളം അങ്ങാടിശ്ശേരി മുളയാനിക്കല്‍ സുകുമാരന്‍ 1999ല്‍ വ്യാപാരാവശ്യത്തിനായാണ് 84,000 രൂപ വായ്പയെടുത്തത്.
വായ്പ 2002ല്‍ കിട്ടാക്കടമായി മാറിയതിനാല്‍ 2010ല്‍ ബാങ്ക് കേസ് ഫയല്‍ ചെയ്തു. 2011ല്‍ കോടതിവിധി പ്രകാരം മുതലും പലിശയും അടക്കാന്‍ ഉത്തരവായി. 2013ല്‍ നടത്തിയ അദാലത്തുകളില്‍ ഇടപാടുകാരന്‍ പങ്കെടുത്തെങ്കിലും വായ്പ തിരിച്ചടക്കേണ്ട തുകയില്‍ ബാങ്ക് അനുവദിച്ച ഇളവ് സ്വീകരിക്കാനോ, പണമടക്കാനോ തയാറായില്ല.
ബാങ്കില്‍ പണയപ്പെടുത്തിയ 75 സെന്‍റ് സ്ഥലം ലേലത്തിന് വെച്ചെങ്കിലും പ്രാദേശികമായ ചില എതിര്‍പ്പുകള്‍ കാരണം ലേലനടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. മുമ്പ് രണ്ടുതവണ കോടതി വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ബാങ്കിനോട് ഏതെങ്കിലും വിധത്തില്‍ സഹകരിക്കാനും ഇടപാടുകാരന്‍ തയാറായില്ല. നിഷ്ക്രിയ ആസ്തികള്‍ ബാങ്കിന്‍െറ വായ്പാ ഇടപാടുകളെ ബാധിക്കുന്ന അവസ്ഥയില്‍ നടപടിക്രമങ്ങളുടെ ഭാഗമായാണ് കേസ് ഫയല്‍ ചെയ്തത്.
തവണകളായി പണമടക്കാന്‍ കോടതി അനുമതിനല്‍കിയെങ്കിലും തയാറാകാതെ കോടതിയില്‍ സ്വയം ഹാജരായപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയാണ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ചില സംഘടനകളുടെ നേതൃത്വത്തില്‍ ബാങ്ക് ജീവനക്കാരെ പുലര്‍ച്ചെ രണ്ടുമണിവരെ തടഞ്ഞുവെച്ച സംഭവം നിര്‍ഭാഗ്യകരമാണെന്ന് ജനറല്‍ മാനേജര്‍ വി. ഹരിദാസന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.