Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2015 3:44 PM IST Updated On
date_range 23 Dec 2015 3:44 PM ISTവാഹനത്തില്‍ ബാങ്ക്; നാട്ടിലാകെ ഓടും
text_fieldsbookmark_border
കല്‍പറ്റ: ആദിവാസി കോളനികളിലടക്കം വിദൂരസ്ഥലങ്ങളില്‍ ഇനി വാഹനത്തില്‍ ബാങ്ക് നേരിട്ട് എത്തും. നബാര്‍ഡിന്‍െറ സാമ്പത്തികസഹായത്തോടെ ജില്ലാ ബാങ്കാണ് വാഹനത്തില്‍ ബാങ്ക് സൗകര്യങ്ങളൊരുക്കി നാട്ടിലാകെ ഓടുന്നത്. മൊബൈല്‍ എ.ടി.എം സൗകര്യമാണ് വാഹനത്തിന്‍െറ മുഖ്യ ആകര്‍ഷണം. ആധുനിക ബാങ്കിങ് സംവിധാനങ്ങളായ ആര്‍.ടി.ജി.എസ്, ഡി.ബി.ടി, സി.ടി.എസ്, ഇ.സി.എസ് എന്നിവയും ലഭിക്കും. വിദൂര ഗ്രാമങ്ങളില്‍ സാമ്പത്തികസാക്ഷരത വളര്‍ത്തുന്നതിനും ബാങ്കിങ് രംഗത്തെ നൂതന സംവിധാനങ്ങള്‍ പരിചയപ്പെടുത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നബാര്‍ഡ് സംസ്ഥാനത്ത് അനുവദിച്ച രണ്ട് വാഹനങ്ങളിലൊന്നാണിത്. ജില്ലാ ബാങ്ക് പരിസരത്ത് നടന്ന ചടങ്ങില്‍ നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ രമേഷ് തെങ്കില്‍ ഫ്ളാഗ്ഓഫ് ചെയ്തു. ‘ഒരു വീട്ടില്‍ ഒരു ജില്ലാ ബാങ്ക്’ എന്ന ലക്ഷ്യം പദ്ധതിയിലൂടെ സാക്ഷാത്കരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ബാങ്ക് പ്രസിഡന്‍റ് പി.വി. ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നബാര്‍ഡ് ഡി.ഡി.എം എന്‍.എസ്. സജികുമാര്‍, ലീഡ് ബാങ്ക് ഡിവിഷനല്‍ മാനേജര്‍ എം.വി. രവീന്ദ്രന്‍, ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍ പി. ഗോപകുമാര്‍, എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരായ ഡി. കുഞ്ഞബ്ദുല്ല, സോമന്‍ മാസ്റ്റര്‍, കെ.ജെ. ദേവസ്യ, ഡയറക്ടര്‍മാരായ പോക്കര്‍ ഹാജി, സി.കെ. ഗോപാലകൃഷ്ണന്‍, സി.എം. ബാബു, പി. ബാലന്‍, ശകുന്തള ഷണ്‍മുഖന്‍, ജോസ് പാറപ്പുറം, പ്രാഥമിക സഹകരണ ബാങ്ക് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് സുരേഷ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ നിക്ഷേപ-വായ്പാ പദ്ധതികളെക്കുറിച്ച് പ്രചാരണം നടത്തുക, കൂടുതല്‍ ഇടപാടുകാരെ സൃഷ്ടിച്ച് വ്യാപാരം വളര്‍ത്തുക, സാമൂഹികസുരക്ഷാ പദ്ധതികള്‍ സംബന്ധിച്ച് അവബോധമുണ്ടാക്കുക, വയോജനങ്ങള്‍ക്കും ശാരീരിക അവശതകളനുഭവിക്കുന്നവര്‍ക്കും അങ്ങോട്ടുചെന്ന് സേവനം നല്‍കുക എന്നിവയാണ് ലക്ഷ്യം. ഉത്സവങ്ങള്‍, ക്യാമ്പുകള്‍, സാംസ്കാരിക പരിപാടികള്‍ എന്നിവ നടക്കുന്ന സ്ഥലങ്ങളില്‍ വാഹനത്തിലുള്ള ബാങ്ക് ഓടിയത്തെും. നാട്ടുകാര്‍ക്ക് വാഹനത്തിലെ എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കാനും മറ്റും സൗകര്യങ്ങളുണ്ട്. സൗരോര്‍ജമുപയോഗിച്ചാണ് വാഹനം പ്രവര്‍ത്തിക്കുന്നത്. ഇതിനാല്‍ പരിസ്ഥിതി മലിനീകരണം ഉണ്ടാകില്ല. പണമടക്കാനും നിക്ഷേപിക്കാനും പിന്‍വലിക്കാനും വാഹനത്തില്‍ സൗകര്യമുണ്ട്. ഓരോ പ്രദേശത്തും ഒരു നിശ്ചിത ദിവസം വാഹനമത്തെും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story