Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2015 6:51 PM IST Updated On
date_range 8 Dec 2015 6:51 PM ISTകല്‍പറ്റ സബ് രജിസ്ട്രാര്‍ ഓഫിസ് അകലേക്ക് മാറ്റുന്നു; ജനം വിയര്‍ക്കും
text_fieldsbookmark_border
കല്‍പറ്റ: : ദിനേന നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന കല്‍പറ്റ സബ് രജിസ്ട്രാര്‍ ഓഫിസ് നഗരത്തില്‍നിന്ന് രണ്ടു കി.മീ. അകലെയുള്ള കെട്ടിടത്തിലേക്ക് മാറ്റുന്നു. നിലവില്‍ കല്‍പറ്റ ജൈത്ര തിയറ്ററിന് സമീപത്തെ കെട്ടിടത്തിലെ ഒന്നാം നിലയിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. 1982 മേയ് 21 മുതലാണ് ഇവിടത്തെ വാടകകെട്ടിടത്തില്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. മുറി ഒഴിയണമെന്നാവശ്യപ്പെട്ട് കെട്ടിടയുടമ കത്തുനല്‍കിയതാണ് ഓഫിസ് മാറാന്‍ കാരണം. നിലവിലുള്ള കെട്ടിടത്തില്‍ നിന്നുതിരിയാന്‍പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. 12ഓളം ജീവനക്കാര്‍ ജോലിചെയ്യുന്നുണ്ട്. ദിവസേനയത്തെുന്ന പൊതുജനങ്ങള്‍ കൂടിയാകുമ്പോള്‍ ജനത്തിനും ജീവനക്കാര്‍ക്കും ഒരുപോലെ ദുരിതമാണ്. ഫയലുകളും മറ്റും സൂക്ഷിക്കാനും സ്ഥലമില്ല. ഓഫിസിലേക്ക് കയറാനുള്ള വഴിയും അസൗകര്യമുള്ളതാണ്. എങ്കിലും ജനത്തിന് എളുപ്പത്തില്‍ ഈ ഓഫിസിലേക്ക് എത്താന്‍ കഴിയുമായിരുന്നു. സ്ഥലം കൈമാറ്റമടക്കമുള്ള ആവശ്യങ്ങള്‍ക്ക് പ്രായമേറെയുള്ളവര്‍പോലും നേരിട്ട് ഓഫിസിലത്തെണം. നടക്കാന്‍ കഴിയാത്തവരെ ബന്ധുക്കള്‍ ചുമന്നാണ് സബ് രജിസ്ട്രാറുടെ ഓഫിസിലത്തെിക്കുന്നത്്. ഓഫിസ് നഗരത്തില്‍തന്നെയായതും വാഹനസൗകര്യമുള്ളതും ജനത്തിന് സൗകര്യപ്രദമായിരുന്നു. എന്നാല്‍, ഓഫിസ് രണ്ടു കി.മീ. അകലെയുള്ള പഴയ എസ്.പി ഓഫിസ് പരിസരത്തേക്കാണ് മാറ്റുന്നത്. ഇത് ജനത്തിനേറെ ദുരിതമാകും. കാര്യമ്പാടി കണ്ണാശുപത്രിയുടെ ശാഖ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ പള്ളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്കാണ് സബ് രജിസ്ട്രാര്‍ ഓഫിസ് മാറ്റുന്നത്. മൂന്നാംനിലയിലാണ് ഇതിനുള്ള സ്ഥലം കണ്ടത്തെിയിരിക്കുന്നത്. ടൗണില്‍നിന്ന് ഓട്ടോ പിടിച്ചുമാത്രമേ ഇത്രയും ദൂരമത്തൊന്‍ കഴിയൂ. പ്രായമായവര്‍ക്ക് ഇത് വന്‍ ദുരിതമാകും. ജില്ലാ രജിസ്ട്രാര്‍ ഓഫിസിന് സമീപത്തുതന്നെ സബ് രജിസ്ട്രാര്‍ ഓഫിസും വേണമെന്നാണ് ചട്ടം. ഓഫിസ് പുതിയ സ്ഥലത്തേക്ക് മാറ്റുന്നതോടെ ഇതും പാലിക്കാനാകാതെ വരും. നിലവിലുള്ള കെട്ടിടത്തിന്‍െറയുടമ ആവശ്യപ്പെട്ടതോടെ മറ്റ് നിര്‍വാഹമില്ലാതായെന്നും ഓഫിസ് മാറ്റം അനിവാര്യമായെന്നുമാണ് ജില്ലാ രജിസ്ട്രാര്‍ ഓഫിസ് സൂപ്രണ്ട് പറയുന്നത്. ടൗണില്‍ സര്‍ക്കാര്‍ നിരക്കിനനുസരിച്ചുള്ള വാടകക്ക് സൗകര്യപ്രദമായ കെട്ടിടം കിട്ടുന്നില്ല. ആരെങ്കിലും സ്ഥലംനല്‍കിയാല്‍ സര്‍ക്കാര്‍ സ്വന്തംനിലക്ക് ഓഫിസ് കെട്ടിടം പണിയാന്‍ തയാറാണ്. എന്നാല്‍, ഇതിന് ശ്രമങ്ങള്‍ നടന്നെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് ദൂരെയുള്ള കെട്ടിടത്തിലേക്ക് ഓഫിസ് മാറ്റാന്‍ നിര്‍ബന്ധിതരായത്. പുതിയ കെട്ടിടത്തില്‍ ആവശ്യപ്പെടുന്ന തരത്തില്‍ സൗകര്യങ്ങളൊരുക്കിയാലേ മാറ്റം സാധ്യമാവൂയെന്നും സൂപ്രണ്ട് പറഞ്ഞു. അതേസമയം, സബ് രജിസ്ട്രാര്‍ ഓഫിസ് ദൂരേക്ക് മാറ്റുന്നതിനെതിരെ ചിലര്‍ പ്രതിഷേധവുമായി രംഗത്തത്തെിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story