Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2015 6:05 PM IST Updated On
date_range 6 Dec 2015 6:05 PM ISTപ്രിയദര്‍ശിനി വനിതാഹോസ്റ്റലിലെ ഭക്ഷ്യവിഷബാധ: ഇരുപതോളം പേര്‍ ആശുപത്രിയില്‍
text_fieldsbookmark_border
കല്‍പറ്റ: കോഴിക്കോട് നടക്കാവ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദേശീയ മഹിളാസമാജത്തിന്‍െറ കല്‍പറ്റയിലുള്ള പ്രിയദര്‍ശിനി വനിതാ ഹോസ്റ്റലിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ കൂടുതല്‍പേര്‍ ആശുപത്രിയില്‍. മാനന്തവാടി, പനമരം, പുല്‍പള്ളി ഭാഗങ്ങളിലുള്ള 20ഓളം പെണ്‍കുട്ടികളാണ് കല്‍പറ്റ ഗവ. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അന്നുരാത്രി തന്നെ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച കൂടുതല്‍പേര്‍ ആശുപത്രിയിലായതോടെ സംഭവത്തില്‍ ആശങ്കപരന്നു. ഷിനി (പുല്‍പള്ളി), സുനീഷ, സജിമോള്‍, ഗ്രീഷ്മ (പനമരം), ഫസീല (കമ്പളക്കാട്), അനീഷ, അഞ്ജു (മാനന്തവാടി), ജോയ്സി (നടവയല്‍), സുമ (പടിഞ്ഞാറത്തറ), അഖില (അഞ്ചുകുന്ന്), ചിഞ്ചു, അജിത (ബാവലി), സരിത (മീനങ്ങാടി) തുടങ്ങിയവരാണ് ആശുപത്രിയിലുള്ളത്. കേന്ദ്രസര്‍ക്കാറിന്‍െറ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി.ഡി.യു-ജി.കെ.യു) പദ്ധതിപ്രകാരം മൂന്നുമാസം വിവിധ കോഴ്സുകളില്‍ താമസിച്ച് പരിശീലനം നടത്തുന്നവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പദ്ധതിവഴി ഗ്രാമീണമേഖലയിലെ യുവജനങ്ങളെ തൊഴിലധിഷ്ഠിത കോഴ്സുകള്‍ പഠിപ്പിക്കുകയാണ് ചെയ്യുന്നത്. കേരളത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കുടുംബശ്രീയുടെ ആഭിമുഖ്യത്തിലാണ് പെണ്‍കുട്ടികള്‍ കല്‍പറ്റയിലെ ഹോസ്റ്റലിലത്തെിയത്. സ്വകാര്യ സന്നദ്ധസംഘടനയായ എവോണ്‍ ഫെസിലിറ്റി മാനേജ്മെന്‍റ് സര്‍വിസ് ലിമിറ്റഡാണ് പരിശീലനം നല്‍കുന്നത്. വെള്ളിയാഴ്ച രാത്രിയില്‍ ചോറും മീന്‍കറിയുമായിരുന്നു ഭക്ഷണം. ചോറ് കഴിക്കുമ്പോള്‍തന്നെ രുചി വ്യത്യാസം അനുഭവപ്പെട്ടിരുന്നു. തലേദിവസത്തെ പഴകിയ ചോറ് ചേര്‍ത്തിരുന്നതായി സംശയമുണ്ടായിരുന്നെന്നും ആശുപത്രിയിലുള്ളവര്‍ പറഞ്ഞു. ഇത് ഹോസ്റ്റല്‍ അധികൃതരെയും മറ്റും അറിയിച്ചിരുന്നെങ്കിലും ഗൗനിച്ചില്ല. കോഴിക്കോട് നടക്കാവ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദേശീയ മഹിളാസമാജത്തിന്‍െറ ഉടമസ്ഥതയിലുള്ളതാണ് കല്‍പറ്റ കെ.എസ്.ആര്‍.ടി.സി ഗാരേജിനടുത്തുള്ള പ്രിയദര്‍ശിനി വനിതാഹോസ്റ്റല്‍. എവോണ്‍ സംഘടനയാണ് ഹോസ്റ്റല്‍ കെട്ടിടം ലീസിനെടുത്തിരിക്കുന്നത്. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ ഹോസ്റ്റലായി പ്രവര്‍ത്തിക്കുന്ന താഴത്തെ നിലയില്‍ സര്‍വകലാശാല വിദ്യാര്‍ഥികളാണ് താമസിക്കുന്നത്. ബാക്കിയുള്ള ഒന്ന്, രണ്ട് നിലകളിലായാണ് കുടുംബശ്രീ മുഖേനയത്തെിയ പെണ്‍കുട്ടികള്‍ താമസിക്കുന്നത്. ഹോസ്റ്റലില്‍ താമസിച്ച് മറ്റിടങ്ങളില്‍ പഠിക്കാന്‍ പോകുന്നവര്‍ക്കും തൊഴില്‍പരിശീലനത്തിന് എത്തിയവര്‍ക്കും ഹോസ്റ്റലിന്‍െറ മെസില്‍ തന്നെയാണ് ഭക്ഷണം. എന്നാല്‍, രണ്ടുവിഭാഗങ്ങള്‍ക്കും പ്രത്യേക സമയങ്ങളിലായിരുന്നു ഭക്ഷണം. തൊഴില്‍പരിശീലനത്തിനുള്ളവര്‍ക്ക് നിലവാരമില്ലാത്ത ഭക്ഷണമാണ് നല്‍കിവരുന്നതെന്നും പരാതിയുണ്ട്. അതേ സമയം, തങ്ങളല്ല ഭക്ഷണം നല്‍കുന്നതെന്നും കെട്ടിടയുടമസ്ഥര്‍ ഏര്‍പ്പാടാക്കിയ പുറത്തുനിന്നുള്ളവരാണ് ഭക്ഷണമത്തെിക്കുന്നതെന്നും എവോണ്‍ അധികൃതര്‍ പ്രതികരിച്ചു. കല്‍പറ്റ സി.ഐ. കെ.പി. സുനില്‍കുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തത്തെി. ഭക്ഷണത്തിന്‍െറ സാമ്പ്ള്‍ ഫുഡ് ഇന്‍സ്പെക്ടര്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്‍െറ ഫലം വരുന്നതിനനുസരിച്ച് കേസെടുക്കുമെന്ന് സി.ഐ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story