Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2015 6:05 PM IST Updated On
date_range 6 Dec 2015 6:05 PM ISTസ്വര്‍ണക്കവര്‍ച്ച തടയാന്‍ വ്യാപാരികളും പൊലീസും കൈകോര്‍ക്കുന്നു
text_fieldsbookmark_border
കല്‍പറ്റ: സ്വര്‍ണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങളുടെ കവര്‍ച്ച വ്യാപകമായതോടെ സ്വര്‍ണ വ്യാപാരികള്‍ക്ക് പൊലീസ് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി. വയനാട്ടില്‍ ഈയടുത്ത് വീടുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യുന്ന സംഭവങ്ങള്‍ വ്യാപകമായിട്ടുണ്ട്. കഴിഞ്ഞമാസം വെണ്ണിയോട് വീട്ടുടമസ്ഥനെ ആക്രമിച്ച് 40 പവനും മൂന്നുലക്ഷം രൂപയും കവര്‍ന്ന കേസില്‍ ഇതുവരെ പ്രതികളെ പിടിക്കാനായിട്ടില്ല. മോഷണസ്വര്‍ണം അകലെയുള്ള കടകളില്‍ വില്‍ക്കുകയാണ് കവര്‍ച്ചക്കാര്‍ ചെയ്യുന്നത്. ഇത്തരം ആഭരണങ്ങളുടെ വീണ്ടെടുപ്പ് പൊലീസിനും തലവേദനയാണ്. കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രതിനിധികളും പൊലീസ് ഉന്നതോദ്യോഗസ്ഥരും മുമ്പ് ആഭ്യന്തരമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് കടകളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ടി.വി സ്ഥാപിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ പൊലീസ് നല്‍കിയത്. മിക്കയിടത്തും നിര്‍ദേശങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ഒന്നുമറിയാത്ത തങ്ങള്‍ സ്വര്‍ണം വാങ്ങിയതിന്‍െറ പേരില്‍ പിന്നീട് പൊലീസ് നടപടികളില്‍ ബുദ്ധിമുട്ടുകയാണെന്ന് വ്യാപാരികളും പരാതിപ്പെടുന്നുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പൊലീസും വ്യാപാരികളും പാലിക്കേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയത്. ഇതനുസരിച്ച് സ്വര്‍ണ വ്യാപാരികള്‍ സി.സി.ടി.വികള്‍ നിര്‍ബന്ധമായും കടകളില്‍ സ്ഥാപിക്കണം. ഷോപ്പിനു പുറത്ത് സ്ഥാപിക്കുന്ന സി.സി.ടി.വിയുടെ നോഡ് പൊലീസ് ആവശ്യപ്പെടുമ്പോള്‍ നല്‍കണം. രണ്ടുപവനില്‍ കൂടുതല്‍ സ്വര്‍ണം വാങ്ങുമ്പോള്‍ വില്‍പനക്കുവന്ന ആളിന്‍െറ തിരിച്ചറിയല്‍രേഖയുടെ ഫോട്ടോകോപ്പിയും സ്വര്‍ണാഭരണത്തിന്‍െറ ഫോട്ടോയുമെടുത്ത് സൂക്ഷിക്കണം. ആവശ്യപ്പെടുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണത്തിന് ഇത് ലഭ്യമാക്കണം. മോഷണ സ്വര്‍ണം വ്യാപാരികളില്‍നിന്നും വീണ്ടെടുക്കുമ്പോള്‍ ഒരു രജിസ്ട്രേഡ് സ്വര്‍ണവ്യാപാരിയെ മഹസറില്‍ അധികമായി സാക്ഷിയായി ഉള്‍പ്പെടുത്തണം. റിക്കവറി നടത്തുന്ന അവസരങ്ങളില്‍ തത്സമയംതന്നെ സീഷര്‍ മഹസര്‍ തയാറാക്കണം. ഇതിന്‍െറ ഒരു പകര്‍പ്പ് പൊലീസ് ജ്വല്ലറി ഉടമക്ക് നല്‍കേണ്ടതുമാണ്. അന്വേഷണം കഴിഞ്ഞാല്‍ 24 മണിക്കൂറിനകം മഹസറും തൊണ്ടിമുതലും കോടതിയില്‍ ഹാജരാക്കണം. മറ്റുജില്ലകളില്‍ മോഷണ സ്വര്‍ണം റിക്കവറിക്ക് പോകുമ്പോള്‍ റിക്കവറി സംബന്ധിച്ചുള്ള വിവരം അതാത് ജില്ലാ പൊലീസ് മേധാവി മുഖാന്തരം ബന്ധപ്പെട്ട ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചിരിക്കേണ്ടതാണ്. എവിടെയെങ്കിലും സ്വര്‍ണക്കവര്‍ച്ച നടന്നാല്‍ മോഷണംപോയ വസ്തുക്കള്‍ സംബന്ധിച്ച വിവരം കഴിയുന്നതുംവേഗം അന്വേഷണ ഉദ്യോഗസ്ഥന്‍ സ്വര്‍ണ വ്യാപാരി അസോസിയേഷനെ അറിയിക്കണം. മോഷണ മുതലാണെന്ന് അറിവില്ലാതെ അബദ്ധവശാല്‍ സ്വര്‍ണം വാങ്ങുന്ന വ്യാപാരികള്‍ക്കെതിരെ സ്വര്‍ണം റിക്കവര്‍ ചെയ്യുന്നതിന് സമ്മര്‍ദം ചെലുത്താനായിമാത്രം ഐ.പി.സി 411 വകുപ്പ് ചേര്‍ത്ത് നടപടിയെടുക്കുന്നത് അവസാനിപ്പിക്കണം. സ്വര്‍ണവ്യാപാരികളുമായി സ്വര്‍ണം വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തില്‍ പ്രത്യേക പൊലീസ് സംഘം ഉണ്ടാകുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story