Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightനവജാത ആദിവാസി ശിശു ...

നവജാത ആദിവാസി ശിശു ചികിത്സ കിട്ടാതെ മരിച്ചെന്ന്

text_fields
bookmark_border
തിരുനെല്ലി: നവജാത ശിശു ചികിത്സ കിട്ടാതെ മരിച്ചതായി ആരോപണം. ഒരാഴ്ചമുമ്പാണ് തോല്‍പെട്ടി കക്കേരി കോളനിയിലെ രാജു-ബിന്ദു ദമ്പതികളുടെ കുട്ടി, രാത്രി പ്രസവിച്ച ഉടന്‍ മതിയായ ചികിത്സ ലഭിക്കാതെ മരിച്ചത്. തുടര്‍ന്ന് മാതാവ് രക്തസ്രാവം അനുഭവപ്പെട്ട് കോളനിയില്‍ നേരം പുലരുന്നതുവരെ അവശനിലയില്‍ കിടന്നു. എട്ടുമണിയോടെയാണ് അപ്പപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലത്തെിച്ചത്. പക്ഷേ, ഇവിടെനിന്നും ഇവര്‍ക്ക് ചികിത്സ ലഭിച്ചിട്ടില്ലത്രെ. തുടര്‍ന്നാണ് മാനന്തവാടി ജില്ലാ ആശുപത്രിയിലത്തെിച്ചത്. രണ്ടാഴ്ചയെങ്കിലും ചികിത്സവേണമെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും മൂന്നുദിവസം കഴിഞ്ഞപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്ത് കോളനിയിലത്തെുകയായിരുന്നു ഇവര്‍. വീട്ടിലത്തെിയിട്ട് ഒരുനേരത്തെ ആഹാരം കഴിക്കാന്‍പോലും നിവൃത്തിയില്ളെന്നാണ് രാജു പറയുന്നത്. തൊട്ടപ്പുറത്ത് രണ്ട് ട്രൈബല്‍ പ്രമോട്ടര്‍മാരുണ്ടായിട്ടും ഒരു സഹായവും ലഭിച്ചിട്ടില്ളെന്നും ഇവര്‍ ആരോപിക്കുന്നു. 20 പ്രമോട്ടര്‍മാര്‍ കാട്ടിക്കുളം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസിലുണ്ടെങ്കിലും ചിലര്‍ മാത്രമാണ് വല്ലപ്പോഴും കോളനികള്‍ സന്ദര്‍ശിക്കുന്നത്. 2013ല്‍ തേന്‍ ശേഖരിക്കാനായി വനത്തില്‍പോയ രാജു മരത്തില്‍നിന്നുവീണ് കാലൊടിഞ്ഞ് മാസങ്ങളോളം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കാലില്‍ കമ്പിയിട്ട് പണിക്ക് പോകാന്‍ പോലും കഴിയാത്ത അവസ്ഥയാണ് രാജുവിനുള്ളത്. ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിക്കും മന്ത്രി പി.കെ. ജയലക്ഷ്മിക്കും അപേക്ഷ നല്‍കിയിട്ടും ഇതുവരെ കുടുംബത്തെ തിരിഞ്ഞുപോലും നോക്കിയിട്ടില്ളെന്നും കുടുംബം പറയുന്നു. ചികിത്സിക്കാന്‍ നിവൃത്തിയില്ലാതെ അവശനിലയില്‍ കോളനിയില്‍ കിടക്കുകയാണ് രാജുവിന്‍െറ ഭാര്യ ബിന്ദു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story