Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2020 11:30 PM GMT Updated On
date_range 3 Jun 2020 11:30 PM GMTഅയൽ ജില്ലകളിലേക്ക് കെ.എസ്.ആർ.ടി.സി സർവിസ് തുടങ്ങി കൊല്ലത്തുനിന്ന് തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട സർവിസുകൾ
text_fieldsbookmark_border
കൊല്ലം: അയൽ ജില്ലകളിലേക്ക് കൊല്ലത്തുനിന്ന് കെ.എസ്.ആർ.ടി.സി ബസുകൾ ഓടിത്തുടങ്ങി. ലോക്ഡൗൺ തുടങ്ങിയതിനുശേഷം ആദ്യമായി ഫാസ്റ്റ് പാസഞ്ചർ ബസുകളും സർവിസിനിറങ്ങി. കൊല്ലത്തുനിന്ന് രാവിലെതന്നെ തലസ്ഥാനനഗരിയിലേക്ക് ഫാസ്റ്റ് പാസഞ്ചർ സർവിസ് തുടങ്ങി. യാത്രക്കാർ കുറവായിരുന്നെങ്കിലും ആദ്യദിനത്തിൽ കൊല്ലം ഡിപ്പോയിൽനിന്ന് അഞ്ച് ബസുകളാണ് തിരുവനന്തപുരത്തേക്ക് സർവിസ് നടത്തിയത്. ആലപ്പുഴയിലേക്കും അഞ്ച് ഫാസ്റ്റ് പാസഞ്ചർ സർവിസ് നടത്തി. പത്തനംതിട്ടക്കുള്ള ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി സർവിസ് ഏഴെണ്ണമാണ് നടന്നത്. അഞ്ചാലുംമൂട് വഴിയുള്ള കൊല്ലം- ചെങ്ങന്നൂർ സർവിസിന് ആറ് ബസുകൾ നിരത്തിലിറങ്ങി. കൊല്ലം ഡിപ്പോയിൽനിന്ന് ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ 14 ഷെഡ്യൂളാണ് ബുധനാഴ്ച നടന്നത്. പതിവ് സർവിസുകളടക്കം ഓർഡിനറി 35 ഷെഡ്യൂൾ നടത്തി. 39 ഷെഡ്യൂൾ നടത്തിയ കൊട്ടാരക്കര ഡിപ്പോയാണ് ഓർഡിനറി സർവിസുകളിൽ ഒന്നാമത്. ഇവിടെനിന്ന് 10 ഫാസ്റ്റ് പാസഞ്ചർ ഷെഡ്യൂൾ നടന്നു. പുനലൂർ ഡിപ്പോയിൽ ഓർഡിനറി 18 ഉം ഫാസ്റ്റ് പാസഞ്ചർ ആറ് ഷെഡ്യൂളും നടത്തി. ചാത്തന്നൂരിൽ 21, നാല്, കരുനാഗപ്പള്ളിയിൽ 32, അഞ്ച്, കുളത്തൂപ്പുഴ 14, നാല്, പത്തനാപുരം 22, നാല് എന്നീ ക്രമത്തിലാണ് മറ്റ് ഡിപ്പോകളിൽ നടന്ന ഷെഡ്യൂൾ. എല്ലാ സീറ്റിലും യാത്രക്കാരെ ഇരുത്താൻ അനുമതി നൽകിയതിനാൽ നിരക്ക് വർധന പിൻവലിച്ചിരുന്നു. ബസുകളിൽനിന്ന് യാത്ര അനുവദിച്ചിരുന്നില്ല. സുരക്ഷാക്രമീകരണങ്ങളിൽ പാളിച്ചകൾ പൊതുഗതാഗതം തുടങ്ങിയ ആദ്യനാളുകളിലെ സുരക്ഷാ ക്രമീകരണങ്ങൾ പലതും നിലവിൽ ഇല്ലാതായി. ബസിൽ കയറുന്നതിനുമുമ്പ് സാനിറ്റൈസർ നൽകുന്നതുൾെപ്പടെ പലയിടത്തും നടക്കുന്നില്ല. എല്ലാ സീറ്റിലും ഇരുന്നുള്ള യാത്ര അനുവദിച്ചതോടെ സാമൂഹിക അകലം പാലിക്കുന്നതും നിലച്ചു. സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ ഡ്രൈവറും കണ്ടക്ടറും ജോലി ചെയ്യേണ്ട അവസ്ഥയിൽ ജീവനക്കാർക്കിടയിൽ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. മാസ്ക്കോ ഗ്ലൗസോ സാനിറ്റൈസറോ മാനേജ്മൻെറ് നൽകുന്നില്ലെന്നാണ് പ്രധാന ആരോപണം. സ്വന്തം കൈയിൽനിന്ന് പണം മുടക്കി സാനിറ്റൈസർ വാങ്ങേണ്ട ഗതികേടിലാണ് ജീവനക്കാരെന്നും ആരോപണമുണ്ട്. കെ.എസ്.ആർ.ടി.സി അന്തർജില്ല യാത്രകൾ തുടങ്ങിയെങ്കിലും സ്വകാര്യ ബസുകളിൽ പലതും ജില്ലയിലെതന്നെ ദീർഘദൂര സർവിസ് തുടങ്ങിയിട്ടില്ല. ടൗൺ സർവിസുകളും കുറഞ്ഞ ദൂരത്തിലുള്ള സർവിസുകളുമാണ് നിലവിൽ നടക്കുന്നത്.
Next Story