ഇൗ റമദാനിലും തളിരിട്ട്​ മുന്തിരിവള്ളികൾ

12:47 PM
04/05/2020

ഇരവിപുരം: റമദാൻ കാലമായതോടെ കൊല്ലൂർവിള ഇർഷാദുൽ ഹുജ്ജാജ് ആൻഡ് ഇർഷാദിയ യതീംഖാന വളപ്പിലെ മുന്തിരിവള്ളികൾ തളിർത്തുതുടങ്ങി. 
ചിലതിലെല്ലാം മുന്തിരിക്കുലകളും വന്നിട്ടുണ്ട്​. കുറെ വർഷങ്ങളായി പുണ്യ മാസത്തിലാണ് ഇവിടെ മുന്തിരി വിളയുന്നത്.

ഇവ സാധാരണ ഇവിടത്തെ കുട്ടികൾ നോമ്പുതുറക്ക്​ ഉപയോഗിക്കാറാണ് പതിവ്. ലോക്ഡൗൺ മൂലം യതീംഖാന അടച്ചിട്ടിരിക്കുന്നതിനാൽ പാകമായ മുന്തിരി ശേഖരിക്കുന്നതിനും ചെടി പരിപാലിക്കുന്നതിനും കുട്ടികൾ ഇല്ല. തമിഴ്നാട്ടിൽ നിന്നുള്ള മുന്തിരിയെക്കാൾ മധുരമുള്ളതാണ് ഇവിടത്തേത്.

Loading...
COMMENTS