Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2020 5:01 AM IST Updated On
date_range 21 May 2020 5:01 AM ISTകെ.എസ്.ആർ.ടി.സി ഒാടിത്തുടങ്ങി ആദ്യദിനത്തിൽ 20 ഡിപ്പോകളിലായി 413 സർവിസുകൾ
text_fieldsbookmark_border
തിരുവനന്തപുരം: ലോക്ഡൗൺ ഇളവുകളെ തുടർന്ന് നിയന്ത്രണങ്ങൾ പാലിച്ച് കെ.എസ്.ആർ.ടി.സി ഒാർഡിനറി ബസുകൾ ഒാടിത്തുടങ്ങിയെങ്കിലും യാത്രക്കാർ തീരെ കുറവ്. പല ബസുകളും പത്തിൽ തഴെ യാത്രക്കാരുമായാണ് ഒാടിയത്. ശരാശരി 10-15 യാത്രക്കാരാണ് ഒരോ ബസിലും ലഭിച്ചതെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വിലയിരുത്തൽ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സർവിസുകൾ നടത്തിയത് തലസ്ഥാന ജില്ലയിലാണ്. 20 ഡിപ്പോകളിലായി 413 സർവിസുകളിലൂടെ 1.24 ലക്ഷം കിലോമീറ്ററാണ് കെ.എസ്.ആർ.ടി.സി ഒാടിയത്. നെയ്യാറ്റിൻകര, സിറ്റി ഡിപ്പോകളാണ് കൂടുതൽ കിലോമീറ്ററുകൾ താണ്ടിയത്. 11,000 കിലോമീറ്റർ വീതമാണ് രണ്ട് ഡിപ്പോകളുടെയും സഞ്ചാരദൂരം. ഫാസ്റ്റടക്കം ദീർഘദൂര ബസുകൾ മാത്രം ഒാപറേറ്റ് ചെയ്യുന്ന സെൻട്രൽ ഡിപ്പോയിൽ ഒരു സർവിസും ഒാടിയില്ല. ഒമ്പത് ഷെഡ്യൂകളുകളിലായി 2000 കിലോമീറ്റർ ഒാടിയ പാലോട് ഡിപ്പോക്കാണ് ഏറ്റവും കുറവ് സഞ്ചാരദൂരം. വിവിധ ജില്ലകളിൽനിന്ന് നഗരത്തിലേക്ക് വന്ന സർവിസുകൾക്കാണ് ഭേദപ്പെട്ട നിലയിൽ യാത്രക്കാരെ കിട്ടിയത്. സർക്കാർ ഉദ്യോഗസ്ഥരായിരുന്നു ഏറെയും. എന്നാൽ, ഇവയുടെ പലതിൻെറയും മടക്കം അഞ്ചിൽ തഴെ യാത്രക്കാരുമായിട്ടായിരുന്നു. രാവിലെ ഏഴിന് തുടങ്ങിയ സർവിസുകൾ 11 വരെ സാധാരണ നിലയിൽ തുടർന്നു. പിന്നീട്, വൈകീട്ട് മൂന്നിന് ശേഷമാണ് സർവിസുകൾ സാധാരണ നിലയിലായത്. കോവിഡ് പ്രോേട്ടാക്കോളിൻെറ ഭാഗമായി യാത്രക്കാരെല്ലാം മാസ്ക് ധരിച്ചിരുന്നു. കയറുേമ്പാഴും ഇറങ്ങുേമ്പാഴും സാനിറ്റൈസർ ഉപയോഗവും മുടങ്ങിയില്ല. യാത്രക്കാർ തന്നെ സാനിൈട്ടസർ കൈയിൽ കരുതിയിരുന്നു. രണ്ട് പേർക്കുള്ള സീറ്റിൽ ഒരാളും മൂന്ന് പേർക്കുള്ള സീറ്റിൽ രണ്ട് പേരെയുമാണ് അനുവദിച്ചത്. ആദ്യദിവസം തന്നെ ജില്ലയിലെ എല്ലാ പ്രധാന റൂട്ടുകളിലും സർവിസ് ഏർപ്പെടുത്തിയിരുന്നു. സ്പെഷൽ സർവിസുകളിൽ നിരക്കിളവുകളൊന്നും ബാധകമല്ല. യാത്ര ഇളവുകൾക്ക് അർഹതയുള്ളവർ വർധിപ്പിച്ച നിരക്കിൻെറ നേർപകുതി നൽകിയാണ് യാത്ര ചെയ്തത്. 50 ശതമാനം നിരക്ക് വർധനയോടെയാണ് സർവിസുകൾ തുടങ്ങിയതെങ്കിലും ഇത് സംബന്ധിച്ച് എവിടെയും ആശയക്കുഴപ്പമുണ്ടായില്ല. ബസിൻെറ പിന്നിലെ വാതിലിൽകൂടി കയറി മുന്‍ വശത്ത് കൂടെ ഇറങ്ങുന്ന സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സീറ്റുകളുടെ എണ്ണം കണക്കിലെടുത്ത് 23 മുതല്‍ 27 യാത്രക്കാരെ വരെ കയറ്റാം. കൂടുതല്‍ യാത്രക്കാര്‍ തള്ളിക്കയറിയാല്‍ ബസ് നിര്‍ത്തിയിടാനും പൊലീസിൻെറ സഹായം തേടാനും നിര്‍ദേശിച്ചിട്ടുണ്ട്. 50 ശതമാനത്തിലധികം ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെ ജോലിക്ക് നിയോഗിക്കാന്‍ ഡിപ്പോ മേധാവികള്‍ക്ക് അനുമതി നല്‍കി. 50 ശതമാനം മിനിസ്റ്റീരിയല്‍ ജീവനക്കാരും ജോലിക്ക് ഹാജരാകണം. അതേസമയം സ്വകാര്യ ബസുകൾ അധികവും ആദ്യദിനത്തിൽ നിരത്തിലിറങ്ങിയില്ല. അറ്റകുറ്റപ്പണികൾ തീർത്ത് സാധ്യമാകുംവേഗത്തിൽ നിരത്തിലിറക്കാനാണ് സ്വകാര്യ ബസുകളുടെ തീരുമാനം. സ്വകാര്യബസുകൾ ഓടുന്നില്ലെങ്കില്‍ യാത്രാക്ലേശം പരിഹരിക്കാന്‍ കഴിയുന്ന വിധത്തില്‍ ബസുകള്‍ വിന്യസിക്കാന്‍ അതാത് ഡിപ്പോ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകളിലാകും ബസുകള്‍ ഓടിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story