Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇതര സംസ്ഥാനങ്ങളിലെ...

ഇതര സംസ്ഥാനങ്ങളിലെ റെഡ്​സോൺ: മടങ്ങുന്നവർക്ക്​ 14 ദിവസത്തെ നിർബന്ധിത ക്വാറൻറീൻ

text_fields
bookmark_border
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിലെ റെഡ്സോൺ ജില്ലകളിൽനിന്ന് മറ്റ് ജില്ലകളിലേക്ക് പോകുന്നവർ ക്വാറൻറീൻ കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് സർക്കാർ നിർദേശം. 14 ദിവസത്തെ നിർബന്ധിത ക്വാറൻറീനാണ് നിർദേശിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. അതേസമയം, ഇത്തരം യാത്രക്കാരിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ, 14 വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ എന്നിവർക്ക് 14 ദിവസം വീടുകളിൽ ക്വാറൻറീനിൽ കഴിഞ്ഞാൽ മതി. കേന്ദ്ര നിർദേശത്തിൻെറ അടിസ്ഥാനത്തിലാണ് സർക്കാർ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. കേരളത്തിലെ റെഡ്സോണുകളായ കോട്ടയം, കണ്ണൂർ ജില്ലകളിൽനിന്ന് മറ്റ് ജില്ലകളിലേക്കുള്ള യാത്രകളുടെ കാര്യത്തിലെ ക്വാറൻറീനിൽ ഇനിയും വ്യക്തത വന്നിട്ടില്ല. വാർത്തസമ്മേളനത്തിലെ ചോദ്യത്തിൽ ഇൗ ജില്ലകളിലേക്കോ ഇവിടെ നിന്ന് പുറത്തേക്കോ യാത്രാനുമതി നൽകില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വൈദ്യസേവനമടക്കം അവശ്യസർവിസുകൾക്ക് മാത്രമാണ് നിലവിൽ ഇൗ ജില്ലകളിൽനിന്ന് പുറത്തേക്കോ തിരിച്ചോ അനുമതി നൽകുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story