നോർക്ക ധനസഹായം: സർക്കാർ നിസംഗത വെടിയണമെന്ന് പ്രവാസി കോൺഗ്രസ്

15:21 PM
13/05/2020

തിരുവനന്തപുരം: കോവിഡ് പശ്ചാതലത്തിൽ സർക്കാർ പ്രഖ്യാപിച്ച നോർക്ക വഴിയുള്ള ധനസഹായം ഇതുവരെ പ്രവാസികൾക്ക് ലഭ്യമാക്കാതിരിക്കുന്നത് പ്രതിഷേധാർഹമാണെന്ന് പ്രവാസി കോൺഗ്രസ്.

കേരളത്തിന്റെ സമ്പദ്ഘടനയിൽ അതുല്യമായ സംഭാവനയാണ് പ്രവാസികൾ നല്കിവരുന്നത്. എന്നാൽ പ്രവാസികളെയെന്നും പന്ത് തട്ടും പോലെ ലാഘവത്തോടെ വാഗ്‌ദാനം നൽകി വഞ്ചിക്കാൻ ആണ് സർക്കാർ ശ്രമമെങ്കിൽ കോവിഡ് കാലം പ്രക്ഷോഭങ്ങളുടെ വേലിയേറ്റങ്ങൾക്ക് സാക്ഷിയാകേണ്ടി വരുമെന്ന് മുന്നറിയിപ്പ് തരുന്നു. പ്രവാസികളുടെ പുനരധിവാസത്തിന് വേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സമ്പൂർണ്ണ പാക്കേജ് അനുവദിക്കാൻ തയ്യാറാവണം.

ജോലിയില്ലാതെ കഷ്ടപ്പെടുന്ന അനേകം പ്രവാസികൾക്ക് ഇപ്പോൾ പ്രഖ്യാപിച്ച തുക അപര്യാപ്തമാണെങ്കിലും പ്രഖ്യാപിച്ച തുക മെയ് 17 നകം രജിസ്റ്റർ ചെയ്ത അർഹരുടെ കൈയ്യിൽ എത്തിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ മെയ് - 18 ന് ശേഷം നോർക്കയുടെ കോഴിക്കോട് ഓഫീസ് കേന്ദ്രീകരിച്ച് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി കോൺഗ്രസ് സമര പരമ്പരയ്ക്ക് തുടക്കം കുറിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഐസക് തോമസ്, ജനറൽ സെക്രട്ടറി സി.എച്ച്. അറഫാത്ത് എന്നിവർ അറിയിച്ചു

Loading...
COMMENTS