യുവതി പൊള്ളലേറ്റ് മരിച്ച നിലയില്‍

22:31 PM
03/05/2020

വെഞ്ഞാറമൂട്: യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാലാംകോണം വട്ടക്കരികക്കത്ത് വീട്ടില്‍ മുരളിയുടെ ഭാര്യ ഓമന(40)ആണ് മരിച്ചത്. 

ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ ഇവരുടെ വീടിന് സമീപത്തെ ത്ത പുരയിടത്തില്‍ മൃതദേഹം കാണപ്പെടുകയായിരുന്നു. വെഞ്ഞാറമൂട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. സജിത്, ചചിത്ര എന്നിവര്‍ മക്കളാണ്.

Loading...
COMMENTS