നഗരത്തിൽ കറങ്ങി മോഷണം; യുവാവ് അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: നഗരത്തിൽ കറങ്ങിനടന്ന് ബൈക്കുകൾ മോഷ്ടിക്കുന്ന യുവാവ് പിടിയിൽ. ഉള്ളൂർ ഗാർഡൻ ഹൗസിൽ ഗിരിലാലിനെയാണ് (30) മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. 23ന് മദ്യപിച്ച് വാഹനമോടിച്ച ഇയാളെ വ്യാജനമ്പറുള്ള ബുള്ളറ്റ് സഹിതം മെഡിക്കൽ കോളജ് പൊലീസ് പിടികൂടി.
ജാമ്യത്തിലിറങ്ങിയശേഷം ഒറിജിനൽ ആർ.സി ബുക്കുമായി വരാമെന്ന് പറഞ്ഞ് ഇയാൾ മുങ്ങുകയായിരുന്നു. തുടർന്ന് പൊലീസ് വാഹനത്തിെൻറ എൻജിൻ നമ്പറും ചെയ്സ് നമ്പരും പരിശോധിച്ചപ്പോഴാണ് ബൈക്കിെൻറ നമ്പർ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.
ഇക്കഴിഞ്ഞ 13ന് മെഡിക്കൽ കോളജ് മോർച്ചറി ഭാഗത്തുനിന്ന് രാത്രി മോഷണം പോയ വെള്ളറട സ്വദേശി ശരത് ബാബുവിെൻറ ഉടമസ്ഥതയിലുള്ളതായിരുന്നു ബൈക്ക്. തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചൊവ്വാഴ്ച ഉച്ചക്ക് ഇയാൾ ഉള്ളൂർ ഭാഗത്തുണ്ടെന്ന് മെഡിക്കൽ കോളജ് പൊലീസിന് വിവരം കിട്ടിയിരുന്നു. സബ് ഇൻസ്പെക്ടർ ആർ.എസ്. ശ്രീകാന്തിെൻറ നേതൃത്വത്തിൽ ക്രൈം എസ്.ഐ ഗിരിലാൽ, എസ്.സി.പി.ഒ അനിൽ, സി.പി.ഒമാരായ അരുൺ, വിജിൻ എന്നിവർ ചേർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തമ്പാനൂർ സ്റ്റേഷനിലും ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
