കുടിവെള്ള സ്രോതസിൽ രാസമാലിന്യം; വാട്ടർ അതോറിറ്റി പമ്പിങ് തടസ്സപ്പെട്ടു
text_fieldsതിരുവനന്തപുരം: വാട്ടർ അതോറിറ്റിയുടെ കുണ്ടമൺകടവ് പമ്പ് ഹൗസിലേക്ക് വെള്ളമെടുക് കുന്ന കരമനയാറ്റിൽ രാസമാലിന്യം കലർെനന്നെ സംശയത്തെത്തുടർന്ന് താൽക്കാലികമായി ന ിർത്തിെവച്ച പമ്പിങ് രാത്രി പുനരാരംഭിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒരുമണി മുതൽ പമ്പിങ് തടസ്സപ്പെട്ടിരുന്നു. കുണ്ടമൺകടവ് പമ്പ്ഹൗസിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ വയലിക്കടയിൽ പ്രവർത്തിക്കുന്ന ഇലക്ട്രോ പ്ലേറ്റിങ് സ്ഥാപനത്തിൽനിന്ന് രാസമാലിന്യം ഓടയിലേക്ക് ഒഴുക്കുകയും ഇത് കരമനയാറുമായി ചേരുന്ന തോട്ടിൽ കലരുകയുമായിരുന്നു.
തോട്ടിൽ മീനുകൾ ചത്തുപൊങ്ങിയതിനെത്തുടർന്ന് നഗരസഭ അധികൃതർ ഇവിടെ തടയണ സ്ഥാപിച്ച് മലിനജലം കരമനയാറ്റിലേക്ക് കലരാതിരിക്കാൻ നടപടി സ്വീകരിച്ചു. പമ്പ് ഹൗസിലേക്കെത്തുന്ന വെള്ളം പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കിയശേഷം പമ്പിങ് പുനരാരംഭിക്കുകയായിരുന്നു. സ്ഥാപനത്തിൽ മെറ്റൽ പ്ലേറ്റിങ്ങിന് ഉപയോഗിക്കുന്ന സർഫോളിൻ SK 40 എന്ന അൽക്കലൈനാണ് തോട്ടിലെ വെള്ളത്തിൽ കലർന്നത്. പ്രാഥമിക പരിശോധനക്ക് ശേഷം സ്ഥാപനം താൽക്കാലികമായി അടച്ചുപൂട്ടാൻ നഗരസഭ ഉത്തരവ് നൽകി.