ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ മധ്യവയസ്കൻ പിടിയിൽ
text_fieldsപോത്തൻകോട്: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിയുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസ ിൽ ഒരാൾ പിടിയിൽ. കാട്ടായിക്കോണം സ്വദേശി ഷാജഹാനാണ് (47) പോത്തൻകോട് പൊലീസിെൻറ പിടിയി ലായത്. മേയ് ഒന്നിന് രാത്രി എട്ടരക്കാണ് സംഭവം. കുളിമുറിയിൽ കുളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ അയൽവാസിയായ ഷാജഹാൻ ബലാത്സംഗം ചെയ്തതായി ബന്ധുക്കൾ പോത്തൻകോട് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന്, പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഇതിന് മുമ്പും നിരവധി തവണ ഇയാൾ കുട്ടിയെ പീഡിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചു. സംഭവത്തിനു ശേഷം ഇയാൾ ഒളിവിലായിരുന്നു. പോത്തൻകോട് പൊലീസ് സ്റ്റേഷനു സമീപം വാഴവിളയിൽ നിർമാണം നടക്കുന്ന വീടിെൻറ മുകളിലത്തെ നിലയിൽ ഒളിവിലായിരുന്നു ഷാജഹാൻ. നാട്ടുകാർ അറിയിച്ചതനുസരിച്ചാണ് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇതിനു മുമ്പും പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സംശയമുള്ളതായും കൂടുതൽ അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. പോക്സോ നിയമപ്രകാരവും ബലാത്സംഗം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.