ഭൂപരിഷ്കരണ നിയമത്തിെൻറ പിതൃത്വം: തൽക്കാലം വിവാദത്തിന് സി.പി.െഎയില്ല
text_fieldsതിരുവനന്തപുരം: സർക്കാർ സംഘടിപ്പിച്ച സമഗ്ര ഭൂപരിഷ്കരണത്തിൻെറ 50ാം വാർഷികത്തിൽ സി. അച്യുതമേനോൻെറ പേര് ഒഴിവാക് കിയ മുഖ്യമന്ത്രിയുടെ നടപടിയിൽ സി.പി.െഎ തൽക്കാലം പോരിനില്ല. പകരം തങ്ങൾ സംഘടിപ്പിക്കുന്ന പരിപാടിയിൽ സി.പി.െഎ നി ലപാട് വിശദീകരിക്കും. സംസ്ഥാനമെമ്പാടും പൗരത്വ ഭേദഗതി നിയമത്തിെനതിരെ തെരുവിൽ അണിനിരക്കുേമ്പാൾ വിഷയം ഉന്നയിച് ച് വിവാദത്തിന് തിരികൊളുത്തെണ്ടന്നാണ് നേതൃത്വത്തിൻെറ പക്ഷം.
അയ്യങ്കാളി ഹാളിൽ നടന്ന പരിപാടിയിൽ 1969ലെ ഇ.എം.എസ് സർക്കാർ കൊണ്ടുവന്ന നിയമം '70ലെ സർക്കാർ നടപ്പാക്കിയെന്ന് പറഞ്ഞ മുഖ്യമന്ത്രി അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോൻെറ പേര് പറഞ്ഞില്ല. സി.പി.െഎ നിർവാഹക സമിതിയംഗം കൂടിയായ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പരിപാടിയിൽ പെങ്കടുെത്തങ്കിലും മറുപടി പറഞ്ഞില്ല. മുസ്ലിം ലീഗിലെ എം.കെ. മുനീറാണ് ഇതിൽ വിമർശിച്ചത്. ബുധനാഴ്ച ചേർന്ന സി.പി.െഎ നിർവാഹകസമിതിയിൽ ഇൗവിഷയം ചർച്ചക്ക് വന്നതേയില്ല. മുഖ്യമന്ത്രിയോട് അതൃപ്തി രേഖപ്പെടുത്താനും തീരുമാനമില്ല.
കോൺഗ്രസ്, മുസ്ലിം ലീഗ് ഉൾപ്പെട്ട മുന്നണി സർക്കാറിൻെറ ഭാഗമായിരുന്നു 1970ൽ സി.പി.െഎ. 1969ലെ ഇ.എം.എസ് സർക്കാർ ഒക്ടോബർ 17ന് നിയമസഭയിൽ കാർഷികബന്ധ ഭേദഗതി ബിൽ പാസാക്കി. പ്രാബല്യത്തിൽ വരുംമുമ്പ് മന്ത്രിസഭ നിലംപതിച്ചു. തുടർന്ന് 1969 നവംബർ ഒന്നിന് അധികാരത്തിൽ വന്ന അച്യുതമേേനാൻ സർക്കാർ രാഷ്ട്രപതിയിൽനിന്ന് അനുമതിനേടി 1970 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുത്തി. ഭൂരപരിഷ്കരണ നിയമത്തിൻെറ 50ാം വാർഷികം എൽ.ഡി.എഫ് സർക്കാർ ആഘോഷിക്കുകയും മുഖ്യമന്ത്രി തന്നെ ഉദ്ഘാടനവും ചെയ്യുേമ്പാൾ അച്യുതമേനോൻ സർക്കാറിനുള്ള അംഗീകാരമാണ് അതെന്നാണ് സി.പി.െഎ നേതൃത്വത്തിൻെറ വിലയിരുത്തൽ. ജനുവരി നാലിന് തൃശൂരിൽ സി.പി.െഎ നേതൃത്വം സംഘടിപ്പിക്കുന്ന ഭൂപരിഷ്കരണ വാർഷികത്തിൻെറ സംസ്ഥാനതല ഉദ്ഘാടനത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തന്നെ നിലപാട് വിശദീകരിക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.