കഴക്കൂട്ടം: ലോക്ഡൗൺ കാരണം പതിവായുള്ള പള്ളിയിലെ നോമ്പു കഞ്ഞി മുടങ്ങിയതിെൻറ വിഷമ ത്തിലായിരുന്നു ചെമ്പഴന്തി മുസ്ലിം ജമാഅത്തിലെ അംഗങ്ങളും പരിസരവാസികളും.
ഇക്കു റി നോമ്പു കഞ്ഞി വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ, ജമാഅത്ത് കമ്മിറ്റി നോമ്പ് കഞ്ഞിക്കാവശ്യമായ സാധനങ്ങൾ അടങ്ങുന്ന കിറ്റ് നൽകാൻ തീരുമാനിച്ചു. നോമ്പ് കാലത്ത് സ്ഥിരമായി പള്ളിയിലെത്തി കഞ്ഞി കുടിക്കുകയും വീടുകളിൽ കൊണ്ട് പോകുകയും ചെയ്യുന്ന മത ഭേതമന്യേയുള്ള നൂറുകണക്കിനുള്ള കുടുംബങ്ങൾക്കാണ് കിറ്റ് നൽകാൻ തീരുമാനിച്ചത്.
ഇതിനായി ജമാഅത്ത് അംഗങ്ങളുള്ള വാട്ട്സ്ആപ് ഗ്രൂപ്പിലും വ്യക്തിപരമായും ജമാഅത്ത് കമ്മിറ്റി സഹായം ആവശ്യപ്പെട്ടു. പെട്ടെന്ന് തന്നെ ഇതിനായുള്ള സഹായങ്ങൾ എത്തി. തുടർന്ന് 1600 രൂപ വിലയുള്ള 400 കിറ്റുകൾ തയാറാക്കി മതഭേതമന്യേ വീടുകളിലെത്തിച്ചു. നോമ്പുതുറക്കാനുള്ള ഈത്തപ്പഴം ഉൾെപ്പടെ കിറ്റിൽ ഉണ്ടായിരുന്നു. കിറ്റ് വിതരണം ചെമ്പഴന്തി മസെ്ലിം ജമാഅത്ത് ചീഫ് ഇമാം ജാബിർ മന്നാനി ചുള്ളാളം ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പരിപാലന സമിതി അംഗങ്ങൾ പങ്കെടുത്തു.