Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2017 7:07 PM IST Updated On
date_range 17 May 2017 5:14 PM IST15 ദിവസത്തിനിടെ െഡങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 500 കടന്നു
text_fieldsbookmark_border
തിരുവനന്തപുരം: 15 ദിവസത്തിനിടെ തലസ്ഥാന ജില്ലയിൽ െഡങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 500 കടന്നതായി ആരോഗ്യവകുപ്പിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. നേമം മേഖലയിലും തീരപ്രദേശത്തുമാണ് െഡങ്കി ബാധിച്ചവർ കൂടുതൽ. പല ദിവസങ്ങലിലും 50ലേറെ പേർക്കാണ് പനി സ്ഥിരീകരിച്ചത്. ആമച്ചൽ, അരുവിക്കര, ബാലരാമപുരം, പൂജപ്പുര, വട്ടിയൂർക്കാവ്, കരമന, കണ്ണമ്മൂല, മുട്ടട, തിരുമല, പട്ടം, മെഡിക്കൽ കോളജ്, നാലാഞ്ചിറ, കടകംപള്ളി, കല്ലിയൂർ, കുറ്റിച്ചൽ, മലയിൻകീഴ്, മംഗലപുരം, മുക്കോല, പാങ്ങപ്പാറ, തിരുവല്ലം, തോന്നയ്ക്കൽ, വിളപ്പിൽ, വിതുര, പേരൂർക്കട, വെമ്പായം, വെൺപകൽ, വിളവൂർക്കൽ, മണക്കാട്, കമലേശ്വരം, തൃക്കണ്ണാപുരം, കാഞ്ഞിരംപാറ, മുടവൻമുകൾ, പേട്ട, വഴുതക്കാട്, ആമച്ചൽ, ആറ്റിങ്ങൽ, കൈമനം, മണ്ണാമൂല, കരകുളം, ചെട്ടിവിളാകം, നാവായിക്കുളം, പാറശ്ശാല, പാപ്പനംകോട്, രാജാജിനഗർ, ചാക്ക, വിഴിഞ്ഞം, അമ്പലത്തറ, തൈക്കാട്, വഞ്ചിയൂർ, നീറമൺകര, കവടിയാർ, വഴയില, മുട്ടത്തറ ഭാഗങ്ങളിൽ ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിൽ വലിയതുറ, പൂന്തുറ, വേളി, ബീമാപള്ളി, പുത്തൻതോപ്പ്, വിഴിഞ്ഞം ഭാഗങ്ങളിലാണ് കണ്ടെത്തിയത്. നേമം ഉൾപ്പെടുന്ന മേഖലയിൽ ഒരു മരണം ഉൾപ്പെടെ റിപ്പോർട്ട് ചെയ്തു. എലിപ്പനിയും ഇതോടൊപ്പം പലയിടത്തും കണ്ടെത്തി. ജില്ലയിൽ പത്തോളം പേർക്ക് ഇതുവരെ എച്ച് 1 എൻ 1പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഴ പെയ്തതോടെ പനി കൂടുതൽ പടരുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story