Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

മ​ന്ത്രി​മ​ന്ദി​ര​ങ്ങ​ളി​ലേ​ക്ക് എസ്.ഡി.പി.ഐ മാർച്ച്

text_fields
bookmark_border
മ​ന്ത്രി​മ​ന്ദി​ര​ങ്ങ​ളി​ലേ​ക്ക് എസ്.ഡി.പി.ഐ മാർച്ച്
cancel

തിരുവനന്തപുരം: കോ​വി​ഡ് പ​രി​ശോ​ധ​ന നി​ര്‍ബ​ന്ധ​മാ​ക്കി​യ മ​ന്ത്രി​സ​ഭ​ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​സ്.​ഡി.​പി.​ഐ മ​ന്ത്രി​മ​ന്ദി​ര​ങ്ങ​ളി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് സെ​ക്ര​േ​ട്ട​റി​യ​റ്റി​ന് മു​ന്നി​ൽ പൊ​ലീ​സ് ത​ട​ഞ്ഞു. പ​രി​പാ​ടി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി തു​ള​സീ​ധ​ര​ന്‍ പ​ള്ളി​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ന്ത്രി​സ​ഭ തീ​രു​മാ​നം വ​ഞ്ച​ന​യാ​ണെ​ന്നും പൂ​ര്‍ണ​മാ​യും പി​ന്‍വ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​വാ​സി​ക​ള്‍ മ​ര​ണ​ഭീ​തി​യി​ലാ​ണ് ഓ​രോ ദി​ന​രാ​ത്ര​ങ്ങ​ളും ത​ള്ളി​നീ​ക്കു​ന്ന​ത്. അ​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സ​ര്‍ക്കാ​ര്‍ ത​യാ​റാ​വാ​ത്ത​പ​ക്ഷം പ്ര​വാ​സി​കു​ടും​ബ​ങ്ങ​ളെ അ​ണി​നി​ര​ത്തി പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റോ​യി അ​റ​യ്ക്ക​ല്‍, സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ അ​ജ്മ​ല്‍ ഇ​സ്മ​യി​ല്‍, ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഷ​റ​ഫ് പ്രാ​വ​ച്ച​മ്പ​ലം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sdpimarchpravasi return
Next Story