Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2020 5:03 AM IST Updated On
date_range 19 Jun 2020 5:03 AM ISTടി.വി ചലഞ്ച്
text_fieldsbookmark_border
കൊല്ലം: കോർപറേഷനിൽ ആലാട്ടുകാവ് ഡിവിഷനിൽ സി.പി.എം നടപ്പാക്കുന്ന ടി.വി ചലഞ്ചിൻെറ ഭാഗമായി വള്ളിക്കീഴ് ഗവ. ജി.എച്ച്.എസ്.എസിലെ രണ്ട് വിദ്യാർഥിനികൾക്ക് ഓൺലൈൻ പഠനോപകരണഭാഗമായി ടി.വി വിതരണം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ജെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആലാട്ടുകാവ് ബ്രാഞ്ച് സെക്രട്ടറി എസ്. രാജഗോപാൽ സംസാരിച്ചു. ഇരവിപുരം: യൂത്ത് കോൺഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റി നടത്തിയ ടി.വി ചലഞ്ചിൽ സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ടി.വി കൈമാറി. ഇരവിപുരം മണ്ഡലം പ്രസിഡൻറ് അജു ആൻറണി അധ്യക്ഷത വഹിച്ചു. കുളത്തൂപ്പുഴ: ഡി.വൈ.എഫ്.ഐ അമ്പതേക്കര്‍ യൂനിറ്റിൻെറ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ടി.വി ചലഞ്ച് സംഘടിപ്പിച്ചു. കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ പ്രദേശത്തെ നിര്‍ധനരായ കുടുബങ്ങള്‍ക്ക് ടി.വി കൈമാറി. ഹരീഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ലൈലാബീവി, എസ്. ഗോപകുമാര്‍, അഭിഷാന്‍, ഷെബിന്‍, ടി. ബാബു എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story