Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2020 5:03 AM IST Updated On
date_range 19 Jun 2020 5:03 AM ISTകെ.എസ്.ആർ.ടി.സി ഡ്രൈവറുടെ പുതുക്കിയ റൂട്ട്മാപ്
text_fieldsbookmark_border
തിരുവനന്തപുരം: പാപ്പനംകോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കോവിഡ് സ്ഥിരീകരിച്ച കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ പുതുക്കിയ റൂട്ട് മാപ് ജില്ലഭരണകൂടം പുറത്തുവിട്ടു. ജൂൺ രണ്ടിന് സുഹൃത്തിൻെറ ബൈക്കിൽ തൃശൂരിൽനിന്ന് തിരുവനന്തപുരത്തെത്തി. മൂന്നിന് വെള്ളമ്പലത്തെ പെട്രോൾ പമ്പിൽ (ഇന്ത്യൻ കോഫി ഹൗസിനു സമീപം) നിന്ന് ഡീസൽ നിറച്ചു. നാലിന് തച്ചോട്ടുകാവ് -മലയിൻകീഴ് റൂട്ടിൽ അഞ്ച് സർവിസുകൾ. അഞ്ചിന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽനിന്ന് യാത്രക്കാരുമായി ഇഞ്ചിവിളയിലേക്ക്. ട്രിപ് പൂർത്തിയായ ശേഷം പാറശ്ശാല ഫയർഫോഴ്സ് സ്റ്റേഷനിലെത്തിച്ച് ബസ് അണുമുക്തമാക്കി. ആറ്, ഏഴ് തീയതികളിൽ ഡ്യൂട്ടിയില്ലാത്തതിനാൽ ഡിപ്പോയിൽ കഴിച്ചുകൂട്ടി. എട്ടിന് വഴുതക്കാട് ആർ.ടി ഓഫിസിൽ സി.എഫ് ടെസ്റ്റിന് പോയി. ഒമ്പതിന് ഡിപ്പോയിൽ കഴിഞ്ഞു. 10ന് അന്തർ സംസ്ഥാന തൊഴിലാളികളുമായി നേമം പൊലീസ് സ്റ്റേഷനിൽനിന്ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തി. 11ന് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ യാത്രക്കാരുമായി പൂജപ്പുരയിലെ സർക്കാർ ക്വാറൻറീൻ കേന്ദ്രത്തിലെത്തി. തുടർന്ന്, ചെങ്കൽചൂളയിലെ ഫയർസ്റ്റേഷനിലെത്തി ബസ് അണുനശീകരണം നടത്തി. 12ന് പനിയും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഡിപ്പോയിൽ കഴിഞ്ഞു. 13ന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് 108 ആബുലൻസിൽനിന്ന് ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും പരിശോധനയിൽ കോവിഡ് പോസിറ്റിവാകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story