Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​കോവിഡ്​...

​കോവിഡ്​ ഭീതിക്കിടെയും സ്വർണക്കടത്ത്​; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
ശംഖുംമുഖം: കോവിഡ് ഭീതിയിൽ ശക്തമായ സുരക്ഷ മുൻകരുതലുകൾ വിമാനത്താവളത്തിലടക്കം നിലനിൽക്കെ വിദേശത്തുനിന്ന് സ്വര്‍ണം കടത്തിയ രണ്ടുപേര്‍ പിടിയില്‍. കാസര്‍കോട് സ്വദേശി ബദറുദീന്‍ ഷാഫി, എറണാകുളം സ്വദേശി ഷമീര്‍ എന്നിവരാണ് പിടിയിലായത്. ദുബൈയിൽനിന്ന് തിരുവനന്തപുരെത്തത്തിയ ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവര്‍. ഷാഫി 116.64ഗ്രാം സ്വര്‍ണം മൂന്ന് ചെയിനുകളും രണ്ട് കോയിനുകളാക്കിയും ഷമീര്‍ 171.19ഗ്രാം സ്വര്‍ണം രണ്ട് ചെയിനുകളാക്കിയുമാണ് സെലോടേപ്പില്‍ പൊതിഞ്ഞ് ബാഗേജിനുള്ളില്‍ കടത്താന്‍ ശ്രമിച്ചത്. വിമാനത്തില്‍നിന്ന് ലഗേജുകള്‍ പരിശോധനക്കായി എയര്‍ കസ്റ്റംസിൻെറ കണ്‍വേയര്‍ ബെല്‍റ്റില്‍ എത്തിയപ്പോള്‍ തന്നെ സ്കാനറിൽ സ്വര്‍ണം കെണ്ടത്തി. തുടര്‍ന്ന് കണ്‍വെയര്‍ബെല്‍റ്റില്‍നിന്ന് ബാഗേജുകള്‍ എടുത്ത് പുറത്തേക്ക് കടക്കാനെത്തിയ ഇവരെ എയര്‍കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. പിടികൂടിയ സ്വര്‍ണത്തിന് 13.57 ലക്ഷം രൂപ വിലവരും. എയര്‍കസ്റ്റംസ് ഇൻറലിജന്‍സ് അസി. കമീഷണര്‍ എസ്.ബി. അനിലിൻെറ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ പി. കൃഷ്ണകുമാര്‍, ടി. ശശികുമാര്‍, ഇൻസ്പെക്ടര്‍മാരായ പ്രബോദ്, ജയശ്രീ ഷാജി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. കോവിഡിൻെറ ഭീതിയെതുടര്‍ന്ന് വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാരെ കസ്റ്റംസ് കൂടുതല്‍ പരിശോധനക്ക് വിധേയരാക്കില്ലെന്ന ധാരണയിലാണ് സ്വര്‍ണം കടത്താനുള്ള ശ്രമം നടന്നത്. എന്നാല്‍ വിദേശത്ത് നിെന്നത്തുന്ന യാത്രക്കാരെയും ഇവരുടെ ലഗേജും സ്കാനര്‍, കാമറ പരിശോശോധനയടക്കം നടത്തിയാണ് പുറത്തേക്ക് വിടുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story