Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2020 11:32 PM GMT Updated On
date_range 18 Jun 2020 11:32 PM GMTഭാരത് ഭവൻ ഓൺലൈനിൽ നൃത്ത സന്ധ്യകൾ
text_fieldsbookmark_border
തിരുവനന്തപുരം: ഭാരത് ഭവൻ എല്ലാദിവസവും രാത്രി 7.30 മുതൽ 8.30 വരെ നവമാധ്യമ സർഗവേദി എന്ന പേരിൽ നടത്തുന്ന ഫേസ്ബുക്ക് ലൈവിൽ ജൂൺ 19 മുതൽ 21 വരെ നൃത്ത സന്ധ്യകൾ അരങ്ങേറും. ജൂൺ 19 ന് ഡോ. രാജശ്രീ വാര്യരുടെ നൃത്താവതരണവും ഡെമോൺസ്േട്രഷനുമൊപ്പം ഗായികയും അവതാരകയുമായ സജ്ന വിനീഷിൻെറ സംഗീതാലാപനവും ഉണ്ടായിരിക്കും. 20ന് നർത്തകി ഡോ. നീന പ്രസാദ്, മോഹിനിയാട്ടം കലാകാരി വിദ്യാ പ്രദീപിനൊപ്പം േപ്രക്ഷകരുമായി സംവദിക്കും. 21ന് ഡോ. മേതിൽ ദേവിക കലാ നിരൂപകയും അധ്യാപികയുമായ ഡോ. ഉഷാരാജാവാര്യരുമായും േപ്രക്ഷകരുമായും സംവദിക്കും. ഭാരത് ഭവൻെറയും സാംസ്കാരിക മന്ത്രിയുടെയും ഫേസ്ബുക് പേജുകളിലും തുടർന്ന് ഭാരത് ഭവൻ യൂട്യൂബ് ചാനലിലും സാംസ്കാരിക വകുപ്പിൻെറ സർഗ സാകല്യം ഫേസ്ബുക് പേജിലും ലഭ്യമാകുമെന്ന് മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അറിയിച്ചു.
Next Story