Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുടിവെള്ളപദ്ധതി...

കുടിവെള്ളപദ്ധതി ആരംഭിച്ചു

text_fields
bookmark_border
കടയ്ക്കൽ: ഇട്ടിവ പഞ്ചായത്തിലെ പെരുമാല വാഴവിള കോളനിയിലെ കുടിവെള്ള പദ്ധതി എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡൻറ് ദിനേശ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ. സാമുവൽ, ഡി. ചന്ദ്രബോസ്, വി.കെ. ഐസക്, ബിനു കെ. ജോൺ, ബി. ശിവദാസൻപിള്ള, മഞ്ഞപ്പാറ സലിം എന്നിവർ സംസാരിച്ചു. ടെലിവിഷൻ വിതരണം കടയ്ക്കൽ: കോൺഗ്രസ്‌ കുമ്മിൾ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെലിവിഷൻ വിതരണോദ്ഘാടനം എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് എ.എം. ഇർഷാദ് അധ്യക്ഷത വഹിച്ചു. അഹമ്മദ്‌ കബീർ, മധുസൂദനൻ, അബ്ദുൽ സലാം, സജീനാബീവി, നിഫാൽ എന്നിവർ പങ്കെടുത്തു. താലൂക്ക് ആശുപത്രി ധർണ പത്തനാപുരം: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രി വികസനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് താലൂക്കാശുപത്രിക്കുമുന്നില്‍ നടത്തിയ ധര്‍ണ കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ചെമ്പനരുവി മുരളി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിര്‍വാഹക സമിതിയംഗം സി.ആര്‍. നജീബ്, റജിമോന്‍ വര്‍ഗീസ്, എം. ഷേക് പരീത്, ബാബു മാത്യു, പള്ളിത്തോപ്പില്‍ ഷിബു, രാധാമോഹനന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story