Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്​.ആർ.ടി.സി:...

കെ.എസ്​.ആർ.ടി.സി: സർവിസുകളിൽ പുനഃക്രമീകരണം

text_fields
bookmark_border
തിരുവനന്തപുരം: കാട്ടാക്കട, പാപ്പനംകോട് എന്നിവിടങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ കെ.എസ്.ആർ.ടി.സിയുടെ ഇരുഡിപ്പോകളിൽനിന്നും ഒാപറേറ്റ് ചെയ്തിരുന്ന സർവിസുകൾ തൽക്കാലത്തേക്ക് പുനഃക്രമീകരിച്ചു. നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് കിഴക്കേേകാട്ട- -പാപ്പനംകോട്--വലിയറത്തറ -പോങ്ങുംമൂട് വരെ ഗതാഗത ആവശ്യങ്ങൾ അനുസരിച്ച് സർവിസുകൾ ക്രമീകരിക്കും. കിഴക്കേകോട്ട--തിരുവല്ലം വഴിയുള്ള സർവിസുകളും കിഴക്കേകോട്ട-മലയം-മലയിൻകീഴ് സർവിസുകളും സിറ്റി യൂനിറ്റിൽ നിന്നാണ് ഏകോപിപ്പിക്കുക. കിഴക്കേേകാട്ട--പേയാട്--മലയിൻകീഴ് മേഖലകളിൽ സർവിസ് നടത്തുന്നതിന് 10 സിറ്റി ഫാസ്റ്റ് അല്ലെങ്കിൽ ഒാർഡിനറി ബസുകൾ രാവിലെ ഏഴിന് മുമ്പ് ലഭ്യമാക്കുന്നതിന് വെള്ളനാട് യൂനിറ്റ് ഒാഫിസറോട് നിർദേശിച്ചു. കാട്ടാക്കടയിലെ ചില മേഖലകൾ ഹോട്സ്പോട്ടുകളായതിനിനെ തുടർന്നും പാപ്പനംകോട് കെ.എസ്.ആർ.ടി.സി ജീവനക്കാരന് കോവിഡ് ബാധയുണ്ടായതിനെ തുടർന്നുമാണ് കാട്ടാക്കട, പാപ്പനംകോട് ഡിപ്പോകൾ അടച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story