Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനഗരസഭ ശുചീകരണതൊഴിലാളി ...

നഗരസഭ ശുചീകരണതൊഴിലാളി വീട്ടില്‍ മരിച്ച നിലയില്‍

text_fields
bookmark_border
ആറ്റിങ്ങല്‍: നഗരസഭ ശുചീകരണതൊഴിലാളിയെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മീരാന്‍കടവ് പാലത്തിന് സമീപം കായല്‍വാരം ആലുംമൂട്ട് വീട്ടില്‍ ജയകുമാറിനെയാണ്(46) കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ട്. വീട്ടില്‍നിന്ന് ദുര്‍ഗന്ധം പുറത്ത് വരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. കടയ്ക്കാവൂര്‍ പൊലീസ് സ്ഥലെത്തത്തി ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം മെഡിക്കല്‍ കോളജിലെക്ക് അയച്ചു. മൃതദേഹത്തിന് സമീപം വിഷക്കായ കണ്ടെത്തി. കോവിഡ് ടെസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടം നടത്തുമെന്ന് കടയ്ക്കാവൂര്‍ പൊലീസ് അറിയിച്ചു. ഭാര്യ: സുനിത. ചിത്രം: ajayakumar death
Show Full Article
TAGS:LOCAL NEWS 
Next Story