Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശീയപാതയിലെ...

ദേശീയപാതയിലെ ദിശാബോര്‍ഡിൽ തെറ്റായ വിവരങ്ങൾ

text_fields
bookmark_border
വള്ളക്കടവ്: ദേശീയപാതയില്‍ സ്ഥാപിച്ച ദിശാബോര്‍ഡിൽ തെറ്റ്. പുതുതായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ കഴക്കൂട്ടം-കാരോട് ദേശീയപാതയില്‍ ഈഞ്ചക്കല്‍ ജങ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന ദിശാബോര്‍ഡിലാണ് വിവരങ്ങള്‍ തെറ്റായി കാണിച്ചിരിക്കുന്നത്. ഈഞ്ചക്കലില്‍നിന്ന് വള്ളക്കടവിലേക്ക് 300 മീറ്റര്‍ മാത്രം ദൂരമുള്ളതിനെ ദിശാബോര്‍ഡില്‍ 6.8 കിലോമീറ്റര്‍ എന്നും ഇവിടെ നിന്ന് കോവളത്തേക്ക് 10 കിലോമീറ്റര്‍ ദുരമുള്ളതിന് 15 കിലോമീറ്ററായും രേഖപ്പെടുത്തിയിട്ടുണ്ട്. കിഴക്കേകോട്ടയിലേക്കും പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കുമുള്ള ദൂരത്തിലേക്കും വത്യാസമുണ്ട്. തെറ്റായ വിവരങ്ങള്‍ ഉൾപ്പെടുത്തിയ ബോര്‍ഡ് അടിയന്തരമായി മാറ്റി കൃത്യമായ വിവരങ്ങള്‍ ഉൾപ്പെടുത്തി പുതിയ ദിശാബോര്‍ഡ് സ്ഥാപിക്കണമെന്ന് കാണിച്ച് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ സെയ്ഫുദ്ദീന്‍ ഹാജി, വിക്രമന്‍നായർ എന്നിവര്‍ ദേശീയപാത പ്രോജക്ട് കോഓഡിനേറ്റര്‍ക്ക്പരാതി നല്‍കി. പടം അയച്ചിട്ടില്ല ക്യാപ്ഷന്‍: ഈഞ്ചക്കല്‍ ജങ്ഷനിലെ തെറ്റായ ദിശാബോര്‍ഡ്
Show Full Article
TAGS:LOCAL NEWS 
Next Story