Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎം.പി. വീരേന്ദ്രകുമാർ...

എം.പി. വീരേന്ദ്രകുമാർ അനുസ്മരണം

text_fields
bookmark_border
തിരുവനന്തപുരം: അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവും രാജ്യസഭാംഗവും മാതൃഭൂമി മാനേജിങ് ഡയറക്ടറും ഗ്രന്ഥകാരനുമായ എം.പി. വീരേന്ദ്രകുമാറിൻെറ നിര്യാണത്തിൽ എൻ.ജി.ഒ സൻെറർ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. സംസ്ഥാന പ്രസിഡൻറ് പനവൂർ നാസറിൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ജോഷി റസാദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി കെ. ചന്ദ്രൻ, ബിന്ദുലാൽ, ചിറമ്മേൽ, സജിപിള്ള, സുനിൽകുമാർ, വട്ടിയൂർക്കാവ് രാജൻ, മൊയ്തു, ശ്രീജിത്ത് ശങ്കർ, സമ്പത്ത്, ബിനു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story