Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 5:03 AM IST Updated On
date_range 1 Jun 2020 5:03 AM ISTമദ്യപാനത്തിനിടെ വാക്കുതർക്കം; സുഹൃത്തിനെ കമ്പിപ്പാര കൊണ്ട് തലക്കടിച്ചുകൊന്നു
text_fieldsbookmark_border
ബാലരാമപുരം: മദ്യപാനത്തെ തുടർന്നുള്ള വാക്കുതർക്കത്തെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. കരമന, തൈക്കാട്, ശാസ്താനഗർ, റ്റി.സി 47/1543, നെടിയൽ മുടമ്പിൽ വീട്, ശശിയുടെ മകൻ ഉണ്ണി എന്ന ശ്യാം (33) ആണ് കൊല്ലപ്പെട്ടത്. ബാലരാമപുരം, കട്ടച്ചൽകുഴി, പുത്തകാനത്തെ വാടകക്കെട്ടിടത്തിലാണ് സംഭവം. സുഹൃത്തും ഒപ്പം താമസിക്കുന്നയാളുമായ മുക്കോല നെല്ലിക്കുന്ന് സ്വദേശി സതി കമ്പിപ്പാര ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ശനിയാഴ്ച രാത്രി 10ഒാടെയായിരുന്നു സംഭവം. ശ്യം കൂട്ടുകാരനായ സതിയുമായി ഉച്ചക്ക് മുതൽ മദ്യപിച്ച് കറങ്ങി നടക്കുന്നതായി പ്രദേശവാസികൾ പറയുന്നു. രാത്രിയോടെ കമ്പിപ്പാരകൊണ്ട് സതി ശ്യാമിനെ തലക്കടിച്ച ശേഷം സതി മുറിയിൽനിന്ന് പുറത്തേക്ക് ഓടിപ്പോകുകയായിരുന്നുവത്രെ. അടുത്ത മുറിയിൽ താമസിക്കുന്ന ഹിന്ദിക്കാരായ യുവാക്കളാണ് സംഭവം പൊലീസിനെ വിളിച്ചറിയിച്ചത്. ഗുരുതര പരിക്കേറ്റുകിടന്ന ശ്യാമിനെ പൊലീെസത്തി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും പുലർച്ചെ മൂന്നരയോടെ മരിച്ചു. വിവിധ ജോലികൾക്ക് പോകുന്ന ശ്യാമും സതിയും ഒരുമിച്ച് മത്സ്യ കച്ചവടം നടത്തുന്നവരാണ്. ഒളിവിൽ പോയ പ്രതി പൊലീസ് നിരീക്ഷണത്തിലാണ്. സംഭവം നടന്ന കെട്ടിടത്തിൽ ലഹരിവസ്തുക്കളുടെ വിൽപന വ്യാപകമായി നടക്കുന്നതായും മദ്യപിക്കുന്നവർക്ക് വേണ്ടി സ്ഥലം പ്രത്യേകമൊരുക്കി നൽകിവരുന്നതായും നാട്ടുകാർ ആരോപിച്ചു. ബാലരാമപുരം സി.ഐ ജി. ബിനുവിൻെറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഫോറൻസിക് സയൻറിഫിക് ഓഫിസർ രഞ്ജു ആർ.ആർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story