Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 5:03 AM IST Updated On
date_range 1 Jun 2020 5:03 AM ISTഎസ്.സി^എസ്.ടി വിദ്യാർഥികളുടെ വിദ്യാഭ്യാസം നേടാനുള്ള അവകാശം ലംഘിക്കുന്നു^ കൊടിക്കുന്നിൽ
text_fieldsbookmark_border
എസ്.സി-എസ്.ടി വിദ്യാർഥികളുടെ വിദ്യാഭ്യാസം നേടാനുള്ള അവകാശം ലംഘിക്കുന്നു- കൊടിക്കുന്നിൽ തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈന്‍ അധ്യയനം ആരംഭിക്കാനുള്ള സര്‍ക്കാറിൻെറ നീക്കത്തിലൂടെ പട്ടികജാതി-വർഗ വിദ്യാർഥികളുടെ വിദ്യാഭ്യാസം നേടാനുള്ള അവകാശം ലംഘിക്കുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. പട്ടികജാതി-വർഗ വിദ്യാർഥികളില്‍ 80 ശതമാനം പേര്‍ക്കും മൊബൈല്‍, ലാപ്ടോപ്, ടാബുകളില്ല. വിദ്യാർഥികള്‍ പൂര്‍ണമായും പുറത്താക്കപ്പെടുന്നത് ഭരണഘടനയുടെ നഗ്നമായ ലംഘനമാണ്. ഉച്ചഭക്ഷണം പോലുമില്ലാത്ത വീടുകളാണ് മിക്കതും. ഈ വിഭാഗം വിദ്യാർഥികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്റ്റൈപ്പൻഡും ലംപ്സംഗ്രാൻറും പോലും ലഭിക്കാത്ത സാഹചര്യം നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story