Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനഗരൂരിൽ യുവാക്കൾക്ക്...

നഗരൂരിൽ യുവാക്കൾക്ക് നേരെ വെടിയുതിർത്തു: രക്ഷപ്പെട്ടത് തലനാരിഴക്ക്

text_fields
bookmark_border
കിളിമാനൂർ: നഗരൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ നഗരൂർ ഗേറ്റ്മുക്കിൽ യുവാക്കൾക്ക് നേരെ വെടിവെപ്പ്. സംഭവം ഒളിച്ചുെവക്കാൻ പൊലീസ് ശ്രമം നടത്തിയതായി ആക്ഷേപം. നഗരൂർ കോട്ടയ്ക്കൽ ദയാഭവനിൽ ഉദയകുമാർ (39), തേക്കു വിള വീട്ടിൽ മനീഷ് (31) എന്നിവർക്കുനേരെയാണ് നഗരൂർ ഇളമ്പയിൽ എസ്റ്റേറ്റിൽ അർജുൻ (32) വെടി ഉതിർത്തത്. രണ്ടുവട്ടം തുടർച്ചയായി വെടിെവച്ചെങ്കിലും ഇരുവരും ഓടി മാറിയതിനാൽ രക്ഷപ്പെടുകയായിരുന്നെത്ര. അർജുനും കുടുംബവും വാഹനത്തിൽ വരുന്ന സമയം യുവാക്കൾ ഗേറ്റ്മുക്ക് കവലയിൽ നിൽക്കുകയായിരുന്നു. വാഹനത്തിന് തടസ്സം നിന്നുവെന്നാരോപിച്ച് ഇരുകൂട്ടരും തമ്മിൽ വക്കേറ്റവും ൈകയാങ്കളിയും നടന്നു. ഇതിനിടയിൽ അർജുൻ ൈകയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് വെടി ഉതിർക്കുകയായിരുന്നു. ഇയാൾ നേരത്തെയും ഇത്തരത്തിൽ പ്രകോപിതനായി എയർഗൺ ഉപയോഗിച്ചതായി നാട്ടുകാർ പറയുന്നു. രതീഷ് പോങ്ങ നാട് 8921267378
Show Full Article
TAGS:LOCAL NEWS 
Next Story