Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2020 11:33 PM GMT Updated On
date_range 31 May 2020 11:33 PM GMTസബ് ജയിലിലെ കോവിഡ് േപാസിറ്റിവ് : റൂട്ട് മാപ്
text_fieldsbookmark_border
തിരുവനന്തപുരം: ജില്ലയിൽ കോവിഡ് -19 സ്ഥിരീകരിച്ച 48ാമത് വ്യക്തി സഞ്ചരിച്ച സ്ഥലവും സമയവും അടങ്ങിയ റൂട്ട് മാപ് പ്രസിദ്ധീകരിച്ചു. 28നാണ് ഇയാളുടെ പരിശോധനാഫലം പോസിറ്റിവ് ആയത്. 26 നാണ് നെയ്യാറ്റിൻകര സബ് ജയിലിൽ എത്തിയത്. ഒമ്പതിന് പച്ചുവിളാകത്തെ ബന്ധുവിൻെറ മരണത്തിൽ 12ന് വാമനപുരം മാർക്കറ്റിൽ കൂട്ടുകാരനുമായി പോയി 13ന് ബന്ധുവിൻെറ ശവസംസ്കാരത്തിൽ പങ്കെടുത്തു 15ന് വാമനപുരം മാർക്കറ്റിൽ കൂട്ടുകാരനുമായി പോയി 16ന് വാമനപുരം മാർക്കറ്റിൽ കൂട്ടുകാരനുമായി പോയി 17ന് കൂട്ടുകാരനുമായി വാമനപുരം മാർക്കറ്റിൽ 18 ന് വൈകീട്ട് അഞ്ചിന് പെരുമാതുറ, േപ്രാകെയർ ഹോസ്പിറ്റലിൽ 19ന് േപ്രാകെയർ ഹോസ്പിറ്റലിൽ 20ന് മകനുമായി കടയിൽ 21ന് േപ്രാ കെയർ ഹോസ്പിറ്റൽ 22ന് േപ്രാ കെയർ ഹോസ്പിറ്റൽ 23ന് രാവിലെ 10ന് ഭാര്യയുടെ കളമച്ചലിലെ ബന്ധുവീട്ടിൽ 24ന് വൈകീട്ട് പുളിമൻകുഴി മൈതാനത്ത്, കൂട്ടുകാരൻെറ വീട്ടിൽ 25ന് രാവിലെ 7.30 ന് വർക്കലക്ഷേത്രത്തിൽ, രാവിലെ 9.30ന് മകളെ കൂട്ടുകാരൻെറ വീട്ടിലെത്തിച്ചു, രാവിലെ 11ന് കളമച്ചലിലെ കടയിൽ, ഉച്ചക്ക് 12ന് പൊയ്കമുക്ക് കൂട്ടുകാരൻെറ വീട്ടിൽ, ഉച്ചക്ക് രണ്ടിന് വർക്കല പെട്രോൾ പമ്പിൽ സുഹൃത്തിനൊപ്പം, ഉച്ചക്ക് 3.30ന് വീട്ടിൽ, നാലിന് അറസ്റ്റ് വെഞ്ഞാറമൂട് സ്റ്റേഷനിൽ എന്നിങ്ങനെയാണ് റൂട്ട് മാപ്. ഇദ്ദേഹവുമായി ബന്ധപ്പെട്ടവർ 1077, 1056, 0471 2466828 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കലക്ടർ അറിയിച്ചു.
Next Story