Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 1:28 AM IST Updated On
date_range 1 Jun 2020 1:28 AM ISTവെട്ടുവിള കോളനിയില്‍ സംഘര്‍ഷം അഞ്ചുപേര്‍ക്ക് വെട്ടേറ്റു
text_fieldsbookmark_border
വെഞ്ഞാറമൂട്: വെട്ടുവിള കോളനിയിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് വെട്ടേറ്റു. വെട്ടുവിള മുക്കംപാല വിള വീട്ടില്‍ ശരത് ചന്ദ്രന്‍ (38), മാരിയത്ത് വീട്ടില്‍ സുനില്‍ (38), മാരിയത്ത് വീട്ടില്‍ സുരേഷ് (32), മനീഷ് (32), വെട്ടുവിള വീട്ടില്‍ ലീല (44) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ശനിയാഴ്ച രാവിലെയുണ്ടായ അക്രമണത്തിൻെറ തുടര്‍ച്ചയായി വൈകീട്ടുണ്ടായ അക്രമണത്തിലാണ് അഞ്ചുപേര്‍ക്കും പരിക്കേറ്റത്. മുന്‍ വൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്ന് പറയപ്പെടുന്നു. പരിക്കേറ്റവരില്‍ ശരത്ചന്ദ്രൻെറ നില ഗുരുതരമാണ്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ കന്യാകുളങ്ങര സാമൂഹികാരോഗ്യത്തിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ വെഞ്ഞാറമൂട് പൊലീസ് ആറുപേര്‍ക്കെതിരെ കേസെുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story