Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊലനടന്ന വീട്...

കൊലനടന്ന വീട് മദ്യപാനികളുടെ സ്​ഥിരം സങ്കേതം

text_fields
bookmark_border
ബാലരാമപുരം: മദ്യപാനികളുടെ േകന്ദ്രമായ പുത്തൻകാനത്തെ ഷാബുവിൻെറ വീടിനെക്കുറിച്ച് വ്യാപക പരാതി. ക്രിമിനലുകളുൾപ്പെടെയുള്ളവരുടെ സ്ഥിരം കേന്ദ്രമാണ് ഇവിടത്തെ വാടക വീട്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഹിന്ദിക്കാരുൾപ്പെടെ താമസിക്കുന്നത്. രാവിലെ മുതൽ രാത്രി വൈകിയും പലപ്പോഴും മദ്യപാനത്തിനായി നിരവധി പേർ ഇവിടെയെത്തുന്നു. വലിയ തുക ഈടാക്കിയാണ് വീട് ദിവസ വാടകക്ക് മദ്യപാനികൾക്ക് നൽകുന്നത്. ശ്യാമിനെ കൊലപ്പെടുത്തിയ സതി നിരവധി കേസിലെ പ്രതിയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. കഞ്ചാവും മദ്യവുമുൾപ്പെടെ ഈ വീട്ടിൽ വാങ്ങിെവച്ച് ഉപയോഗിക്കുന്നതിനും വിൽപനയും നടക്കുന്നതായി നാട്ടുകാർ പറയുന്നത്. ഷാബുവിൻെറ വീടിനെകുറിച്ച് നാട്ടുകാർക്കിടയിൽ വ്യാപക പരാതിയാണ്. പരസ്യമായി പരാതി പറഞ്ഞാൽ പുറത്ത് നിന്നുവരുന്ന ഗുണ്ടകൾ ഭീഷണിപ്പെടുത്തുകയാണ് പതിവെന്നും നാട്ടുകാരിൽ ചിലർ ആരോപിക്കുന്നു. കട്ടച്ചൽകുഴിയിലെ പ്രമുഖ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തുന്നവർ പലപ്പോഴും മദ്യപിക്കുന്നതിന് ആശ്രയിക്കുന്നത് ഇവിടത്തെ വാടക വീടിനെയാണ്. സതിയെ അബ്കാരി കേസിൽ മുമ്പ് പിടിച്ചിട്ടുള്ളതായും നാട്ടുകാർ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story