Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2020 7:57 PM GMT Updated On
date_range 31 May 2020 7:57 PM GMTപാറമടകളുടെ ലൈസൻസിലെ കൃത്രിമം സർക്കാർ അന്വേഷിക്കണം -പി.ഡി.പി
text_fieldsbookmark_border
തിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് ജില്ലയിലെ വേങ്ങോട്, പാലിയോട്, കണ്ടംതിട്ട, അരുവിക്കര, വെള്ളറട, നീതിമല, കാക്കാതൂക്കി, പെരുങ്കടവിള, ആനാവൂർ, ഉഴമലയ്ക്കൽ എന്നീ മേഖലകളിലെ ക്വാറികളിലേക്കുള്ള ലൈസൻസ് വിതരണത്തിൽ ഉദ്യോഗസ്ഥർ വൻ ക്രമക്കേട് നടത്തിയത് സംബന്ധിച്ച് സർക്കാർ അന്വേഷണം നടത്തണമെന്ന് പി.ഡി.പി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പാറമടകൾക്ക് ലൈസൻസ് നൽകേണ്ടത് വന്യജീവിസങ്കേതത്തിൽനിന്ന് 10 കിലോമീറ്റർ അകലെ മാത്രമേ പാടുള്ളൂ എന്നുള്ള സർക്കാർ നിയമം നിലനിൽക്കെ കൃത്രിമം കാട്ടി വന്യജീവിസങ്കേതത്തിനോടുചേർന്നുള്ള മേഖലകളിലേക്ക് ക്വാറി ഉടമകൾ സമ്പാദിച്ച ലൈസൻസുകൾ സർക്കാർ അടിയന്തരമായി റദ്ദ് ചെയ്യണമെന്നും ഉടമസ്ഥർക്കെതിരെ കേെസടുക്കണമെന്നും പി.ഡി.പി നേതാക്കളായ നടയറ ജബ്ബാർ, മണക്കാട് സഫർ, പീരുമുഹമ്മദ് മാണിക്കവിളാകം, നവാസ് പ്ലാമൂട്ടിൽ, സുൽഫി അണ്ടൂർക്കോണം, ഖാലിദ് പെരിങ്ങമ്മല എന്നിവർ മുഖ്യമന്ത്രിയോട് പ്രസ്താവനയിൽ അഭ്യർഥിച്ചു.
Next Story