Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 1:27 AM IST Updated On
date_range 1 Jun 2020 1:27 AM ISTകർഷക ഗ്രൂപ്പുകൾക്ക് പരിധിയില്ലാതെ കൃഷിചെയ്യാൻ സഹായം
text_fieldsbookmark_border
തിരുവനന്തപുരം: കർഷക ഗ്രൂപ്പുകൾക്ക് ഭൂപരിധിയില്ലാതെ കൃഷിക്ക് ധനസഹായം നൽകാൻ കൃഷി വകുപ്പ് ഉത്തരവ്. കൃഷി ചെയ്യുന്ന സ്ഥലത്തിൻെറ വിസ്തൃതിക്ക് ആനുപാതികമായി സബ്സിഡി ലഭിക്കും. വ്യക്തിഗത സഹായം അേഞ്ചക്കർ വരെ കൃഷി ചെയ്യുന്നതിനാണ് ഇപ്പോൾ നൽകുന്നത്. അതേസമയം നിലവിലുള്ള തണ്ണീർത്തടങ്ങളും നെൽവയലുകളും മണ്ണിട്ടുയർത്തി കൃഷിചെയ്യുന്ന രീതി അനുവദിക്കില്ലെന്ന് കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. കേൽക്കറുടെ ഉത്തരവിൽ പറയുന്നു. കൃഷിനിലത്തിൽ ഒരുതവണ നെല്ലും മറ്റുസമയത്ത് പയർ വർഗങ്ങൾ, പച്ചക്കറികൾ, ചെറുധാന്യങ്ങൾ തുടങ്ങിയവയും നെൽവയലിന് രൂപമാറ്റം വരുത്താതെ കൃഷിചെയ്യാൻ അനുവദിക്കും. ഒരു പ്ലോട്ടിൽ വ്യത്യസ്ത വിളകൾ വെവ്വേറെയായി കൃഷി ചെയ്യുേമ്പാൽ ഒരോവിളക്കും കൃഷി ചെയ്യുന്ന സ്ഥലത്തിന് ആനുപാതികമായി അതത് വിളകൾക്ക് അനുവദനീയമായ നിരക്കിൽ സഹായം അനുവദിക്കും. ഒരു പ്ലോട്ടിൽ ബഹുവിള കൃഷിചെയ്യുന്ന സന്ദർഭങ്ങളിൽ മുഖ്യവിളക്ക് ബാധകമായ സഹായം അനുവദിക്കാം. മുഖ്യവിള ഒഴികെയുള്ള ഇടവിളകൾക്ക് വിത്തുകളും തൈകളും മാർഗനിർദേശമനുസരിച്ചുള്ള സഹായങ്ങളും ലഭിക്കും. സർക്കാർ ഭൂമിയിലും പൊതുമേഖല സ്ഥാപനങ്ങളുടെ ഭൂമിയിലും കാർഷികവൃത്തി ചെയ്യുന്ന കർഷകർക്കും കർഷക ഗ്രൂപ്പുകൾക്കും ആനുകൂല്യം ലഭിക്കും. നാമമാത്ര കർഷക ഗ്രൂപ്പുകൾ, കുടുംബശ്രീ, പാടശേഖര സമിതികൾ, സ്വയം സഹായ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, ചാരിറ്റബിൾ-രാഷ്ട്രീയ- സാംസ്കാരിക- യുവജന ക്ലബുകൾ തുടങ്ങി കൃഷി ചെയ്യുന്ന വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും ആനുകൂല്യം നൽകും. പാട്ടക്കൃഷി ചെയ്യുന്നവർക്കും ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കും. തരിശുഭൂമി കൃഷിയോഗ്യമാക്കാൻ പ്രവർത്തനങ്ങൾക്ക് തൊഴിലുറപ്പ് പദ്ധതി പൂർണമായും ഉപയോഗപ്പെടുത്തും. തരിശുനിലത്തിൽ കൃഷിയിറക്കുന്ന കർഷകർക്ക് അവർ സ്വന്തം ഭൂമിയിലാണ് കൃഷി ചെയ്യുന്നതെങ്കിൽ കർഷകനും ഉടമക്കുമുള്ള മുഴുവൻ സഹായവും (40,000) ലഭിക്കും. തരിശുനിലത്തിൽ കൃഷി ചെയ്താൽ ഹെക്ടറിന് നെല്ല്- 40, 000, ചെറുധാന്യങ്ങൾ -30,000, വാഴ -35,000, കിഴങ്ങ്- പയർവർഗങ്ങൾ -30,000 എന്നിങ്ങനെയാണ് സഹായം. ആർ. സുനിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story