Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2020 11:31 PM GMT Updated On
date_range 26 May 2020 11:31 PM GMTഎല്ലാവർക്കും സൗജന്യമായി മാസ്ക് നൽകുന്നത് പരിഗണനയിൽ
text_fieldsbookmark_border
തിരുവനന്തപുരം: എല്ലാവര്‍ക്കും പരിമിതമായ തോതിലെങ്കിലും മാസ്ക് സൗജന്യമായി ലഭ്യമാക്കുന്നത് ആലോചിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാസ്ക് ധരിക്കാത്ത പ്രവണത അനുവദിക്കില്ല. വിദേശത്തുനിന്ന് മടങ്ങുന്നവരുടെ മക്കള്‍ക്ക് കേരളത്തിലെ വിദ്യാലയങ്ങളില്‍ തുടര്‍ന്ന് പഠിക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. *ജ്യൂസ്-ചായക്കടകളിൽ കുപ്പി-ഗ്ലാസ് സാനിറ്റൈസ് ചെയ്യാതെ പലർക്കായി നൽകുന്നത് രോഗം പടരാൻ ഇടയാക്കും. ഗൗരവമായി ഇടപെടും. *സംസ്ഥാന അതിർത്തി കടന്ന് സ്ഥിരം പോകേണ്ടിവരുന്നവർക്ക് നിശ്ചിത കാലയളവിലേക്ക് ഉപയോഗിക്കാനാവുന്ന പാസ് നൽകും. *സന്നദ്ധ പ്രവര്‍ത്തകരെ പൊലീസ് വളൻറിയര്‍മാരായി നിയോഗിക്കും. അവര്‍ക്ക് പ്രത്യേക ബാഡ്ജ് നല്‍കും. രണ്ടുപേരടങ്ങുന്ന പൊലീസ് സംഘത്തില്‍ ഒരാള്‍ ഈ വളൻറിയറായിരിക്കും. *അന്തര്‍ജില്ല ബസ് സർവിസ് ആരംഭിക്കുന്ന സമയത്ത് ജലഗതാഗതവും അനുവദിക്കുന്നത് പരിഗണിക്കും. വിദേശത്ത് ജോലി ചെയ്യുന്ന മലയാളികള്‍ക്ക് തിരിച്ചുപോകാന്‍ യാത്രാസൗകര്യമില്ലാത്ത പ്രശ്നം കേന്ദ്രസര്‍ക്കാറിൻെറ ശ്രദ്ധയിൽപെടുത്തി. *ഹോട്സ്പോട്ടില്‍നിന്ന് വരുന്നവരുടെ കാര്യത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. പുറത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരുമ്പോള്‍ പാസിൻെറയും മറ്റും ചുമതല കരാറുകാര്‍ തന്നെ വഹിക്കണം. * ആഭ്യന്തര വിമാനത്തില്‍ വരുന്നവര്‍ക്ക് ക്വാറൻറീന്‍ വേണ്ടിവരും. *എ.ടി.എമ്മുകളില്‍ സാനിറ്റൈസര്‍ റീഫില്‍ ചെയ്യാൻ ബാങ്കുകള്‍ തയാറാകണം *പ്രധാന തെരുവുകള്‍ പൊലീസ് പിക്കറ്റ് പോസ്റ്റ് ഏര്‍പ്പെടുത്തും
Next Story