Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2020 3:42 AM IST Updated On
date_range 27 May 2020 3:42 AM ISTനാവായിക്കുളം, മടവൂർ, ഒറ്റൂർ പഞ്ചായത്തുകളിൽ കോവിഡ് റിപ്പോർട്ട് ചെയ്തു
text_fieldsbookmark_border
കല്ലമ്പലം: നാവായിക്കുളം, മടവൂർ, ഒറ്റൂർ പഞ്ചായത്തുകളിൽ ഓരോ ആൾക്ക് വീതം കോവിഡ് സ്ഥിരീകരിച്ചു. എന്നാൽ, ഇവർ പുറത്തുള്ള ആൾക്കാരുമായി സമ്പർക്കമില്ലാതിരുന്നതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ജോയി എം.എൽ.എ അറിയിച്ചു. കഴിഞ്ഞ 24 ന് മസ്കത്തിൽ നിന്നുവന്ന ഒറ്റൂർ വടശ്ശേരിക്കോണം സ്വദേശി 56 വയസ്സുകാരനെ തിരുവനന്തപുരം വിമാനത്താവളത്തിൽെവച്ചുതന്നെ രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ക്വാറൻറീനിലാക്കുകയായിരുന്നു. പരിശോധനയിൽ ഫലം പോസിറ്റിവായതിനെ തുടർന്ന് ഐസൊലേഷനിലേക്ക് മാറ്റി. കഴിഞ്ഞ 23ന് ഒമാനിൽ നിന്നുവന്ന 65 വയസ്സായ നാവായിക്കുളം ഇടപ്പണ സ്വദേശിയും ക്വാറൻറീനിൽ കഴിയവെയാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും മറ്റാരുമായും സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ല. കഴിഞ്ഞ 15ന് സ്ത്രീകളും കുട്ടികളുമടക്കം ബോംബൈയിൽനിന്ന് ട്രാവലറിൽ യാത്ര ചെയ്തുവന്ന മടവൂർ ചാങ്ങയിൽകോണത്തെ ഒരുകുടുംബത്തിലെ നാലുപേരിൽ ഒരാൾക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇദ്ദേഹത്തെ ഐസൊലേഷനിലും മറ്റു മൂന്നുപേരെ തിരുവനന്തപുരം കോവിഡ് സൻെററിലേക്കും മാറ്റി. വന്ന അന്നുമുതൽ ഇവർ വീട്ടിനുള്ളിൽ ക്വാറൻറീനിലായിരുന്നു. ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പൂർണമായും പാലിച്ചിരുന്നതായും ഇവർ മറ്റാരുമായും സമ്പർക്കത്തിലേർപ്പെട്ടിരുന്നില്ലെന്നും ആരോഗ്യപ്രവർത്തകർ അറിയിച്ചു. പൊതുജനങ്ങൾ അസത്യ പ്രചാരണങ്ങളിൽ കുടുങ്ങരുതെന്നും നിലവിലെ സ്ഥിതിയിൽ ഭയപ്പെടേണ്ടതില്ലെന്നും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story