Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2020 11:33 PM GMT Updated On
date_range 25 May 2020 11:33 PM GMTകൊല്ലത്തുനിന്ന് തിരുവനന്തപുരെത്തത്താൻ 645 രൂപ
text_fieldsbookmark_border
തിരുവനന്തപുരം: സ്വന്തം വണ്ടിയില്ലെങ്കിൽ കൊല്ലത്തുനിന്ന് തലസ്ഥാനെത്തത്തണമെങ്കിൽ 645 രൂപ. സാധാരണ യാത്രക്കാർ ഇത്രയും തുക കൈയിൽ കരുതിയില്ലെങ്കിൽ തലസ്ഥാനെത്തത്തുക പ്രയാസമാണ്. ഇത്രയും രൂപ ചെലവഴിച്ചാലും മൂന്നരമണിക്കൂറാണ് സഞ്ചാരസമയം. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്ര കഠിനമാണ്. കെ.എസ്.ആർ.ടി.സിയും യാത്രക്കാരെ വലക്കുകയാണ്. കൊല്ലത്തുനിന്ന് ചാത്തന്നൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വരെയാണ് സർവിസ് നടത്തുന്നത്. 28 രൂപയാണ് ചാർജ്. ചാത്തന്നൂരിൽനിന്ന് കല്ലമ്പലത്തെത്തണമെങ്കിൽ ഓട്ടോറിക്ഷ മാത്രം. ചാർജ് 350 രൂപയാണ്. കല്ലമ്പലത്തെത്തിയാലാകട്ടെ വർക്കലയിൽനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി സർവിസ് മാത്രം. തിരുവനന്തപുരത്തേക്ക് പോകണമെങ്കിൽ ആറ്റിങ്ങൽ എത്തണം. വീണ്ടും ഓട്ടോക്ക് 220 രൂപ നൽകിയാൽ ആറ്റിങ്ങൽ എത്താം. ആറ്റിങ്ങൽ സ്റ്റാൻഡിൽ തിരുവനന്തപുരത്തേക്ക് പിടിച്ചിടുന്ന വണ്ടികൾ നിറയും. വണ്ടി വിടുമ്പോൾ ധാരാളം യാത്രക്കാർ പുറത്തുണ്ടാകും. ആറ്റിങ്ങൽനിന്ന് വണ്ടി പുറപ്പെട്ടാൽ എല്ലാ സ്റ്റോപ്പിലും കയറാൻ യാത്രക്കാർ കൈ കാണിക്കുന്നു. ആൾ ഇറങ്ങാനുണ്ടെങ്കിലേ ബസ് നിർത്താൻ കഴിയൂ. ഒന്നോ രണ്ടോ പേർ മാത്രമാണ് ഇറങ്ങുന്നത്. അവർക്ക് പകരമായി മാത്രമേ കയറാനാകൂ.
Next Story