Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2020 5:04 AM IST Updated On
date_range 24 May 2020 5:04 AM ISTlead തലസ്ഥാനജില്ലക്ക് ആശ്വാസദിനം, പുതുതായി 588 പേർ നിരീക്ഷണത്തിൽ
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം മുെമ്പങ്ങുമില്ലാത്ത നിലയിൽ വർധിച്ചപ്പോഴും തലസ്ഥാന ജില്ലക്ക് ശനിയാഴ്ച ആശ്വാസത്തിൻെറ ദിനമായിരുന്നു. പുതിയ കോവിഡ് കേസുകളൊന്നുംതന്നെ റിപ്പോർട്ട് ചെയ്തില്ല. എന്നാൽ, പുതുതായി 588 പേർ നിരീക്ഷണത്തിലായി. നിലവിൽ പത്ത് പേരാണ് തിരുവനന്തപുരത്ത് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ രണ്ട് പേർ കൊല്ലത്ത് നിന്നും ഒരാൾ പത്തനംതിട്ടയിൽ നിന്നുമുള്ളവരുമാണ്. 101പേർ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. 5039 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. വിവിധ ആശുപത്രികളിൽ രോഗലക്ഷണങ്ങളുമായി 21 പേരെ ശനിയാഴ്ച പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലായിരുന്ന 15 പേരെ ഡിസ്ചാർജ് ചെയ്തു. വിവിധ ആശുപത്രികളിൽ 70 പേരാണ് നിരീക്ഷണത്തിലുള്ളത്. 129 സാമ്പിളുകൾ പരിശോധനക്കായി അയച്ചു. ലഭിച്ച 128 പരിശോധനഫലങ്ങൾ നെഗറ്റിവാണ്. 17 സ്ഥാപനങ്ങളിലായി 666 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. കലക്ടറേറ്റ് കൺട്രോൾ റൂമിൽ 250 കാളും ദിശയിൽ 84 കാളുമാണ് ലഭിച്ചത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 10 പേർ മൻെറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസികപിന്തുണ ആവശ്യമായ 516 പേരെ വിളിക്കുകയും അവർക്ക് ആവശ്യമായ നിർേദശങ്ങൾ നൽകുകയും ചെയ്തു. അമിതവില ഈടാക്കിയ ഇറച്ചിക്കടകൾക്കെതിരെ നടപടി തിരുവനന്തപുരം: അമിതമായി വില ഈടാക്കിയ മണക്കാടുള്ള രണ്ട് ഇറച്ചിക്കടകൾക്കെതിരെ കേസെടുത്തതായി കലക്ടർ അറിയിച്ചു. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതെയും ലൈസൻസില്ലാതെയും പ്രവർത്തിച്ച 64 കടകൾക്ക് നോട്ടീസ് നൽകി. ഇറച്ചിക്ക് അമിത വില ഈടാക്കുന്നതായ പരാതിയെ തുടർന്ന് കഴിഞ്ഞദിവസം കലക്ടർ വില നിശ്ചയിച്ച് അറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇത് പാലിക്കാതെ കച്ചവടം നടത്തുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്ന് ജില്ല സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story