Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2020 5:04 AM IST Updated On
date_range 24 May 2020 5:04 AM ISTവിമാനത്താവള ഡയറക്ടർ ഓഫിസിന് മുന്നിൽ സമരം
text_fieldsbookmark_border
ശംഖുംമുഖം: വിമാനത്താവളങ്ങൾ ഉൾപ്പെടെ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ച കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധ സമരത്തിൻെറ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ പോർട്ട്സ് അതോറിറ്റി എംപ്ലോയീസ് യൂനിയൻെറ നേതൃത്വത്തിൽ വിമാനത്താവള ഡയറക്ടർ ഓഫീസിന് മുന്നിൽ നടത്തിയ സമരം മുൻമന്ത്രിയും കെ.ടി.ഡി.സി ചെയർമാനുമായ എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു. കൊറോണ മൂലം രാജ്യത്തെ ജനങ്ങൾ ഭീതിയിലാണ്ട ഈ അവസരത്തിൽ വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാൻ തീരുമാനിച്ചു. പാശ്ചാത്യരാജ്യങ്ങൾ സ്വകാര്യവൽക്കരണം മതിയാക്കി ദേശസാൽകൃതവത്കരണം നടത്തിവരുന്ന ഈ അവസരത്തിലാണ് രാജ്യത്ത് സ്വകാര്യവൽക്കരണം. എംപ്ലോയീസ് യൂനിയൻ പ്രസിഡൻറ് കെ.പി. സുരേഷ്, സെക്രട്ടറി എസ്. അജിത് കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story