Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചെക്​പോസ്​റ്റുകളില്‍...

ചെക്​പോസ്​റ്റുകളില്‍ ഭക്ഷ്യസുരക്ഷ പരിശോധനക്ക്​ പ്രത്യേക സ്‌ക്വാഡ്

text_fields
bookmark_border
തിരുവനന്തപുരം: കേരളത്തിലെ പ്രധാന ചെക്പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ പരിശോധനക്കായി പ്രത്യേക സ്‌ക്വാഡും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി മന്ത്രി കെ.കെ. ശൈലജ. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന പാല്‍, പച്ചക്കറികള്‍, മത്സ്യം തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് ക്രമീകരണങ്ങള്‍. അമരവിള, ആര്യങ്കാവ്, വാളയാര്‍, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് പ്രത്യേക സ്‌ക്വാഡുകളുടെ പരിശോധന ഏര്‍പ്പെടുത്തുന്നത്. പരിശോധനകളില്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം കര്‍ശന നടപടി സീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story