ഇൗദുൽ ഫിത്ർ ഞായറാഴ്​ച

05:02 AM
23/05/2020
തിരുവനന്തപുരം: വെള്ളിയാഴ്ച ചന്ദ്രപ്പിറവി ദൃശ്യമാകാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി ചെറിയ പെരുന്നാൾ ഞായറാഴ്ച ആഘോഷിക്കുമെന്ന് പാളയം ഇമാം മൗലവി വി.പി. സുഹൈബും ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവിയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ലോക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് വിശ്വാസികൾ ഇൗദ് നമസ്കാരം വീടുകളിൽ തന്നെ നിർവഹിക്കണമെന്നും ആഘോഷങ്ങൾ വീടുകളിൽ തെന്ന പരിമിതപ്പെടുത്തണമെന്നും ഇരുവരും കൂട്ടിച്ചേർത്തു. ഒാൺലൈൻ യോഗത്തിൽ ഇലവുപാലം ശംസുദ്ദീൻ മന്നാനി, ശംസുദ്ദീൻ ഖാസിമി, അബ്ദുൽ റസാഖ് മൗലവി, എച്ച്. ഷഹീർ മൗലവി, നിസാം മൗലവി, ബദറുദ്ദീൻ മൗലവി, അനസ് മൗലവി, ഷഫീർ മൗലവി എന്നിവരും പെങ്കടുത്തു. ഇൗദുൽ ഫിത്ർ ഞായറാഴ്ച ആയിരിക്കുമെന്ന് കേരള സുന്നി ജമാഅത്ത് യൂനിയൻ സംസ്ഥാന ചെയർമാൻ സയ്യിദ് നാസിമുദ്ദീൻ ബാഫഖി തങ്ങൾ, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, തിരുവനന്തപുരം വലിയ ഖാദി ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്റാ മൗലവി, ഇമാമുമാരായ പി.എച്ച്. അബ്ദുൽ ഗഫാർ മൗലവി, പാനിപ്ര ഇബ്രാഹിം മൗലവി, പാച്ചല്ലൂർ അബ്ദുസ്സലീം മൗലവി, ഇ.പി. അബൂബക്കർ ഖാസിമി, കുറ്റിച്ചൽ ഹസൻ ബസ്വരി മൗലവി, നവാസ് മന്നാനി പനവൂർ, ഖാദിമാരായ കെ.കെ. സുലൈമാൻ മൗലവി, എ. ആബിദ് മൗലവി എന്നിവർ അറിയിച്ചു.
Loading...