Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2020 11:31 PM GMT Updated On
date_range 20 May 2020 11:31 PM GMTഅതിര്‍ത്തിയില്‍ തമിഴ്‌നാട് നിയന്ത്രണങ്ങള്‍ അയച്ചു; ആയിരങ്ങള്‍ കേരളത്തിലേക്ക്
text_fieldsbookmark_border
വെള്ളറട: അതിര്‍ത്തിമേഖലയില്‍ തമിഴ്‌നാട് ബാരിക്കേഡ് െവച്ചും മണ്ണിട്ടും അടച്ച റോഡുകളിലെ നിയന്ത്രണങ്ങള്‍ക്ക് അയവു വരുത്തിയതോടെ പ്രതിദിനം ആയിരക്കണക്കിനുപേര്‍ മാസ്‌ക് പോലും ധരിക്കാതെ കേരളത്തിലേക്ക് കടക്കുന്നു. കാരക്കോണം, തോലടി, രാമവര്‍മന്‍ചിറ, ഉണ്ടന്‍കോട്, പുന്നാക്കര, ചെറിയകൊല്ല, പുലിയൂര്‍ശാല, പനച്ചമൂട് തുടങ്ങിയ സ്ഥലങ്ങളില്‍ യാത്ര നിയന്ത്രിച്ചിരുന്നു. എന്നാല്‍, ചൊവ്വാഴ്ച മുതല്‍ യാത്രാ തടസ്സങ്ങള്‍ മാറ്റി നിയന്ത്രണങ്ങള്‍ മാറ്റുകയാണ് ചെയ്തത്. ചെറിയകൊല്ലയില്‍ മാത്രമാണ് ബാരിക്കേഡ് െവച്ച് യാത്രാവശ്യം തിരക്കി ഇരു ഭാഗത്തേക്കും കയറ്റിവിടുന്നത്. കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സക്ക് വരുന്നവര്‍, വിവിധ ഉൽപന്നങ്ങളും ഉപകരണങ്ങളുമായി വിൽപനക്കെത്തുന്നവര്‍, ഹോട്ടല്‍ തൊഴിലാളികള്‍ തുടങ്ങി നിരവധിപേര്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് ഒരു നിയന്ത്രണവുമില്ലാതെ വന്നുപോകുകയാണ്.
Next Story