Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2020 5:01 AM IST Updated On
date_range 21 May 2020 5:01 AM ISTതിരിച്ചടികളിൽ പിടിച്ചുനിൽക്കാനാകാതെ നാട്ടിലേക്ക് മടങ്ങി
text_fieldsbookmark_border
വിഴിഞ്ഞം: പതിറ്റാണ്ടുകളായി കോവളത്ത് സ്ഥിരതാമസമാക്കിയിരുന്ന കശ്മീരികൾ കോവിഡിൻെറ പ്രഹരത്തിൽ പിടിച്ചുനിൽക്കാനാകാതെ നാട്ടിലേക്ക് മടങ്ങി. വിദേശികളും സ്വദേശികളും ഉത്തരേന്ത്യക്കാരും എത്തിയിരുന്ന വിനോദസഞ്ചാര സീസണെ പ്രതീക്ഷയോടെ കാത്തിരുന്നവരാണിവർ. ഇത്തവണ നഷ്ടക്കണക്കുകളുമായാണ് മടക്കയാത്ര തുടങ്ങിയത്. വിഴിഞ്ഞം, കോവളം ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കരകൗശലവസ്തുക്കളും കശ്മീരി ഉൽപന്നങ്ങളും വിൽപന നടത്തിയിരുന്നവരാണ് ഇവർ. സ്ത്രീകളും കുട്ടികളും മുതിർന്നവരുമടങ്ങുന്ന 209 പേർ ബുധനാഴ്ച തലസ്ഥാനത്തുനിന്ന് പുറപ്പെട്ട ട്രെയിനിൽ നാട്ടിലേക്ക് തിരിച്ചു. വിഴിഞ്ഞം കെ.എസ്.ആർ.ടി.സിയുടെ ഏഴ് ബസുകളിൽ സാമൂഹിക അകലം പാലിച്ചാണ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story