Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹോം ക്വാറൻറീന്‍ ലംഘനം:...

ഹോം ക്വാറൻറീന്‍ ലംഘനം: തലസ്ഥാനത്ത് ഒരാൾക്കെതിരെ കേസ്

text_fields
bookmark_border
തിരുവനന്തപുരം: നഗരത്തിൽ ഹോം ക്വാറൻറീന്‍ ലംഘിച്ച് പുറത്തിറങ്ങി സഞ്ചരിച്ച ഒരാൾക്കെതിരെ കേസെടുത്തെന്ന് സിറ്റി പൊലീസ് കമീഷണർ ബല്‍റാം കുമാർ ഉപാധ്യായ അറിയിച്ചു. ഇൗമാസം ഒമ്പതിന് തമിഴ്നാട്ടിലെ വിരുദുനഗറിൽ നിന്ന് തലസ്ഥാനത്തെത്തി മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിൽ ഹോം ക്വാറൻറീനില്‍ കഴിഞ്ഞ ആള്‍ക്കെതിരെയാണ് കേസെടുത്തത്. ക്വാറൻറീനിലുള്ള എല്ലാവരുടെയും വീട്ടിലെത്തി ജനമൈത്രി പൊലീസ് അവരുടെ ഫോണില്‍ പൊലീസിൻെറ 'ബി സേഫ്'ആപ് ഇൻസ്റ്റാള്‍ ചെയ്തിരുന്നു. ഈ ആപ്പിലൂടെ സിറ്റി പൊലീസിൻെറ കീഴിലുള്ള സൈബർസെൽ നടത്തിയ പരിശോധനയിൽ ബുധനാഴ്ച ഇയാൾ പുറത്തിറങ്ങി സഞ്ചരിച്ചതായി കണ്ടെത്തി. ഉടന്‍തന്നെ ഈ വിവരം മെഡിക്കൽ കോളജ് പൊലീസിനെ അറിയിച്ചു. തുടര്‍ന്ന്, മെഡിക്കൽ കോളജ് പൊലീസ് ഇയാളെ സർക്കാര്‍ ക്വാറൻറീന്‍ കേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഇയാള്‍ക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ്-2020 പ്രകാരവും പബ്ലിക് ഹെല്‍ത്ത് ആക്ട് പ്രകാരവും കേസെടുത്തു. പൊലീസ് നടത്തിയ പരിശോധനയില്‍ ക്വാറൻറീനില്‍ കഴിയുന്ന 1903 പേരില്‍ 272 പേരുടെ വീടുകളില്‍ മാത്രമാണ് ഹോം- ക്വാറൻറീന്‍ സ്റ്റിക്കര്‍ പതിച്ചിട്ടുള്ളത്. കോവിഡ്‌-19 സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള പരിശോധനയില്‍ ബുധനാഴ്ച തലസ്ഥാനത്ത് മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത102 പേര്‍ക്കെതിരെ പെറ്റിക്കേസെടുത്തു. ലോക് ഡൗൺ വിലക്കുലംഘനം നടത്തിയ മൂന്നുപേർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരവും കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story